in ,

26ആം വയസിൽ ഹൃദ്രോഗം കാരണം കരിയർ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ

James Taylor against AUS

തന്റെ കൗണ്ടിയിലെ അരങ്ങേറ്റ വർഷത്തിൽ തന്നെ ആ 5 അടി 4 ഇഞ്ചുകാരൻ ഇംഗ്ലീഷ് ക്രിക്കറ്റ്‌ വിദഗ്ധരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്, അതിനുമുന്നേ ഇംഗ്ലീഷ് ടീമിന്റെ അണ്ടർ 19 വേൾഡ് കപ്പിലും ആ പയ്യൻ ഭാഗമാവുന്നുണ്ട്,ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനമെന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങുമ്പോൾ 26ആം വയസ്സിൽ അപൂർവമായ ഹൃദരോഗത്തെ തുടർന്ന് അദ്ദേഹം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിടപറയുകയാണ്

അരിത്മോജനിക്ക് റൈറ്റ് വെൻട്രിക്കുലർ അരിത്മിയ (എ ആർ വി സി )ഈ അവസ്ഥയിലുള്ളവരുടെ ഹൃദയമിടിപ്പ് അസാധരണമായിരിക്കും അതിനാൽ കൂടുതൽ വ്യയാമം ആവശ്യമുള്ള സ്പോർട്സ് ആക്റ്റീവിറ്റീസിൽ ഏർപ്പെടുന്നത് ഹൃദയത്തെ പെട്ടെന്ന് ബാധിക്കുന്നതിനാൽ അയാൾ എല്ലാം അവസാനിപ്പിക്കുകയായിരുന്നു…

ടെയ്‌ലറിന്റെ ഉയരക്കുറവ് ക്രിക്കറ്റിലൊരിക്കലും അയാൾക്കൊരു നല്ല നാളുകൾ സൃഷ്ടിക്കില്ലെന്ന് പീറ്റഴ്സനെപോലുള്ള ഒരുപാട് ക്രിക്കറ്റ്‌ എക്സ്പെർട്സ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും അതൊരു അഡ്വാൻറെജ് എന്ന നിലയിലായിരുന്നു ടെയ്‌ലർ നോക്കികണ്ടിരുന്നത്.

കിട്ടുന്ന അവസരങ്ങളിലൊക്കെ കൗണ്ടിയിലും ഇന്റർനാഷണൽ ക്രിക്കറ്റിലും റൺസുകൾ സ്വന്തമാക്കി അയാൾ പലരെയും തങ്ങളുടെ ചിന്തരീതികൾ തെറ്റായിരുനെന്ന് ബോധ്യപെടുത്തുകയുമുണ്ടായി, സ്റ്റാൻഡ്‌സിലേക്ക് ബോളുകൾ അടിച്ചകറ്റുന്ന ഒരു താരമല്ലായിരുന്നു അയാൾ ഫീൽഡിലെ വിടവുകളിലൂടെ ബോളുകളെ തഴുകി വിട്ടും സ്പിന്നേഴ്‌സിനെ തന്റെ കാൽപാദമുപയോഗിച്ചു മനോഹരമായി നേരിട്ടും സ്കോർബോർഡ് ചലിപ്പിക്കുന്ന ശൈലിക്കുടമ,

27 ഏകദിനങ്ങളിൽ നിന്നായി 42.23 എന്ന ആവറേജിൽ 887 റൺസുകൾ,7 ടെസ്റ്റുകളിലെ 312 റൺസുകൾ വലിയൊരു നേട്ടമായിരുന്നില്ലെങ്കിലും ആ 26 കാരൻ ഒരുപാടുയരങ്ങളിലേക്ക് സഞ്ചരിക്കാൻ കാലുറപ്പിക്കുന്നെ ഉണ്ടായിരുന്നുള്ളൂ..

വിളിക്കാത്ത അതിഥിയെ പോലെ എത്തിച്ചേർന്ന ജീവിതം വരെ കാർന്നെടുക്കാൻ പ്രാപ്തിയുള്ള അസുഖത്തിന് മുന്നിൽ തന്റെ സ്വപ്നങ്ങളൊക്കെ അടിയറ വെച്ച് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴും അയാൾ മാനസികമായി ശക്തനായിരുന്നു ഒരു ബൗൻസർ അടിച്ചകറ്റുന്ന രീതിയിൽ എല്ലാം തരണം ചെയ്തു, കളിക്കളത്തിലേക്ക് മടങ്ങിവരാൻ സാധിക്കില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട്‌ തന്റെ പ്രണയമായ ക്രിക്കറ്റിലേക്ക് എക്സ്പെർട്സിന്റെയും, കളി പറച്ചിലുകാരന്റെയും രൂപത്തിൽ അയാൾ വീണ്ടും കടന്നു വരുകയാണ്..

2018ൽ ഇംഗ്ലീഷ് ടീമിന്റെ സെലെക്ടർ പദവിയും അയാൾക്ക് നൽകി ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡ് അയാൾക്കൊപ്പമുണ്ടെന്ന് ലോകത്തിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള കഴിവുകൾ ഉള്ളവനെന്ന് മുദ്രകുത്തപെട്ടവന് ജീവിതം കാത്തുവെച്ചത് മറ്റൊരു തിരക്കഥയായിരുന്നു..

തന്റെ സ്വപ്നങ്ങളൊക്കെ തകർന്നടിയുമ്പോഴും മാനസികമായി ചെറുത്തു നിന്ന് പൊരുതി ജീവിതത്തിലേക്ക് നടന്നു കയറിയ ആ മുഖം ഇന്ന് ഇംഗ്ലീഷ് ക്രിക്കറ്റ്ന്റെ ഹെഡ് സ്കൗട്ട് എന്ന രൂപത്തിൽ മുന്നേറുകയാണ്….

ഇന്ത്യക്കും ഖത്തറിനും ഇടയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ഖത്തർ പരിശീകൻ

ബ്രസീലിന്റെയും അർജന്റീനയുടെയും വൈരത്തിന് പിന്നിലെ കഥ