in

കൗതുകങ്ങൾ നിറഞ്ഞ 100 ബോൾ ക്രിക്കറ്റിന്റെ സവിശേഷതകൾ

നാളിത് വരെ കണ്ട ക്രിക്കറ്റ് സങ്കല്‍പ്പങ്ങളെ പാടെ തച്ചുടച്ച് പുതിയ കുപ്പിയിലേക്ക് ക്രിക്കറ്റിനെ പകര്‍ന്ന് വര്‍ഷശഭലമായ സ്റ്റിക്കറൊട്ടിച്ച് വര്‍ത്തമാന കാല മാര്‍ക്കറ്റിങിലേക്ക് ഇറക്കി വിടുകയാണ്….

നൂതനമായ പല മാറ്റങ്ങളും വരുത്തിയ ഇംഗ്ലണ്ടില്‍ തന്നെ ആണ് ഈ നൂതന വേര്‍ഷനും രൂപം കൊള്ളുന്നത്.. വനിതകളുടെ ടൂര്‍ണ്ണമെന്റും ആരംഭിച്ച് കഴിഞ്ഞു..

എന്താണ് ഈ 100 ബോള്‍ ക്രിക്കറ്റ്.. എങ്ങിനെയാണ് ഇതിലെ നിയമങ്ങള്‍.. പലര്‍ക്കും സംശയം കാണില്ലേ..

നമുക്കതൊന്ന് നോക്കാം..

ഗ്രൗണ്ടും,പിച്ചും,സ്റ്റംപും,ബൗണ്ടറിയും എല്ലാം പഴയ പോലെ തന്നെ..

ക്രിക്കറ്റിലെ ഓവര്‍ സങ്കല്‍പ്പം ആണ് ഇവിടെ മാഞ്ഞ് പോകുന്നത്..

മൊത്തം 100 പന്തുകള്‍ എറിയണം..

അഞ്ച് ബോളുകള്‍ വീതമുള്ള സെറ്റ്, പത്ത് ബോളുകള്‍ എറിഞ്ഞാല്‍ സാധാരണ ക്രിക്കറ്റിലെ പോലെ ബൗളിങ് എന്‍ഡ് മാറും.

■അപ്പോള്‍ ഈ പത്ത് പന്തുകള്‍ എത്ര ബൗളര്‍ക്ക് എറിയാന്‍ പറ്റും എന്ന സംശയം വന്നില്ലേ..

അവിടെ ആണ് പുതിയ ഒരു നിയമം കൂടി വന്നത്.. അഞ്ച് പന്തുകള്‍ വീതമായി രണ്ട് ബൗളര്‍ക്ക് ഒരെന്റില്‍ എറിയാം.. അല്ലേല്‍ പന്ത് പന്തും തുടര്‍ച്ചയായി ഒരു ബൗളര്‍ക്ക് എറിയാം..

ഒരു ബൗളര്‍ക്ക് മാക്സിമം 20 ബോള്‍ മാത്രമാണ് ഈ കളിയില്‍ എറിയാന്‍ പറ്റുക..

■അപ്പോ പവര്‍പ്ലെ ഒന്നും ഇല്ലേ ഈ കളിയില്‍..

ആദ്യത്തെ 25 പന്തുകളാണ് പവര്‍പ്ലെ.. രണ്ട് ഫീല്‍ഡര്‍ക്ക് മാത്രം സര്‍ക്കിളിന് വെളിയില്‍ ഫീല്‍ഡ് ചെയ്യാന്‍ സാധിക്കൂ..

■അപ്പോ 5 പന്ത് ഡോട്ട് വന്നാല്‍ മെയ്ഡന്‍ ആവും അല്ലെ..

ഇല്ല.. ഇവിടെ മെയ്ഡന്‍ എന്ന സങ്കല്പവും കാലഹരണപ്പെട്ട് പോവുകയാണ്… പകരം..

Balls – Dot balls – Runs – Wicket

എന്ന പാറ്റേണില്‍ ആണ് ബൗളറുടെ ഫിഗര്‍ കണക്കാക്കുക..

കൂടുതല്‍ ഡോട്ട്ബോളുകള്‍ എറിയുന്നവന്‍ മിടുക്കന്‍ എന്നര്‍ത്ഥം…

■ അപ്പോ ബൗളര്‍മാരുടെ കാര്യം കഴിഞ്ഞു.. ഇനി എന്തേലും ഉണ്ടോ?

അതാണ് രസം…

ഇനി കോച്ചുമാര്‍ക്ക് കസേരയില്‍ ഇരുന്ന് ഉറങ്ങാനൊന്നും പറ്റില്ല.. സ്ട്രാറ്റജിക്ക് ടൈമിലും നിശ്ചിത ഇടവേളയിലും ഗ്രൗണ്ടിലിറങ്ങി കളിക്കാരുമായി ആശയവിനിമയം ചെയ്യാന്‍ കോച്ചിന് സാധിക്കും..

അങ്ങനെ ക്രിക്കറ്റ് കോച്ചുമാരുടെ തെറിവിളി കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ നിന്ന് തന്നെ കേട്ട് ആത്മനിര്‍വൃതി കൊള്ളാനും കഴിയും…
© ഹാരിസ് മരത്തംകോഡ്

കാലിന് പരിക്കേറ്റ സ്പാനിഷ് താരത്തിന്റെ കാര്യം ആശങ്കയിൽ

ദീപികയ്ക്ക് ഭർത്താവിനെ പങ്കാളിയായി കിട്ടില്ല