in ,

റൊണാൾഡോ ഡിബാല കൂട്ടുകെട്ടിന്റെ കാര്യത്തിൽ തീരുമാനം ആകുന്നു

ഇറ്റാലിയൻ ക്ലബ്ബിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് അർജൻറീന താരം പൗലോ ഡിബാലയും പൊർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. സമീപകാലത്ത് യുവന്റസ് അത്ര മികച്ച ഫോമിലലല്ല എങ്കിൽ പോലും ഈ രണ്ടു താരങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വളരെ പ്രശസ്തമാണ്.

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽമാഡ്രിഡിൽ നിന്നും ഇറ്റാലിയൻ മണ്ണിലേക്ക് എത്തിയ ശേഷം വളരെ വേഗത്തിൽ തന്നെ ഡി ബാലയുമായി വളരെ മികച്ച ഒരു ആത്മബന്ധം സൃഷ്ടിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹാർദം കളിക്കളത്തിനകത്തും പുറത്തും വളരെ പേരുകേട്ടതായി മാറി ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ.

എന്നാൽ ഈ ആഴ്ച തന്നെ ഈ കൂട്ടുകെട്ടിന്റെ ആയുസ്സിനെ പറ്റിയുള്ള അന്തിമ തീരുമാനങ്ങൾ അറിയാൻ പറ്റും.
ഡിബാലക്കായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ഉൾപ്പെടെ നിരവധി ക്ലബ്ബുകൾ രംഗത്തുണ്ട്. അതുപോലെതന്നെ ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിലും യുവൻറസിന് ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും അടുത്ത സീസണിൽ കൂടി ക്രിസ്ത്യാനോ റൊണാൾഡോ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

യുവന്റസ് വൈസ് പ്രസിഡന്റ് പാവ്ലോ നേഡ്വേഡ് ഡിബാലയുടെ ഏജന്റുമായി ഈ ആഴ്ചതന്ന കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങും. ദിബാലയുടെ പുതിയ കരാറിനെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കെ ഇറ്റാലിയൻ ക്ലബ്ബിന്റെ പരിശീലകൻ അലെഗ്രി തനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗലോ ഡിബാലയെയും തന്റെ ടീമിൽ ഒരുമിപ്പിച്ച് കളിക്കാനാണ് ഇപ്പോഴും ആഗ്രഹം എന്ന് പറഞ്ഞു.

പരിശീലകന്റെ അഭിപ്രായത്തിൽ രണ്ടുപേരും തുടരണമെന്നാണ് ആഗ്രഹം എങ്കിലും, നിലവിലെ സാമ്പത്തിക പരിതസ്ഥിതികളും സാമ്പത്തിക സാധ്യതകളും വെച്ചുനോക്കുമ്പോൾ
ഒരുപക്ഷേ ഈ കൂട്ടുകെട്ട് പിരിഞ്ഞു പോയേക്കാൻ സാധ്യതയുണ്ട്.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് ആണ് അർജൻറീനൻ യുവതാരം വരുന്നത് എങ്കിൽ ക്ലബ്ബിനും രാജ്യത്തിനും ഒരു പോലെ ഗുണപ്രദം ആകുന്നതാകും ഈ നീക്കം. മൂന്ന് അർജന്റൈൻ താരങ്ങൾക്ക് മുന്നേറ്റത്തിൽ യോജിക്കാൻ പറ്റും

ഉരുക്കിന്റെ കാലുകൊണ്ട് കൊടുങ്കാറ്റ് വിതച്ചവന് എവിടെയാണ് പിഴച്ചത്

ബാഴ്സലോണ അക്കാദമിയിൽ നിന്നും വജ്രായുധം കൂടി രൂപപ്പെട്ടുവരുന്നു