1) Roelof van der Merwe – നെതർലെന്റ്സ്; സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച സ്പിൻ – ഓൾറൗണ്ടർ Roelof van der Merwe യെ ഓർക്കുന്നുണ്ടാവാം. ഈ ലോകകപ്പിൽ നെതർലെന്റ്സിന്റെ ഭാഗമാണ് ഈ 36- കാരൻ.
2) ജേസൻ റോയ് – ഇംഗ്ലണ്ട്; ഇംഗ്ലണ്ടിന്റെ ഓപണർ ബാറ്റർ ജേസൻ റോയും സൗത്ത് ആഫ്രിക്കയിലെ ഡർബണിലാണ് ജനിച്ചത്. 2019 ലോകകപ്പ് ജയിച്ച ടീമിന്റെയും ഭാഗമായിരുന്ന റോയ് നിലവിലെ സ്ക്വാഡിന്റയും ഭാഗമാണ്.
3) Curtis Campher – അയർലന്റ്അ; യർലന്റിന്റെ യുവ പേസർ Curtis Campher ജനിച്ചത് സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നെതർലെന്റ്സിനെതിരെ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
4) Shane Getkate – അയർലന്റ് അയർലന്റ് സ്ക്വാഡിലെ മറ്റൊരു സൗത്ത് ആഫ്രിക്കക്കാരൻ ആണ് Shane Getkate. ഡർബണിൽ ജനിച്ച ഗെറ്റ്കേറ്റ് പേസ് ബൗളിങ് ഓൾറൗണ്ടർ ആണ്.
5) ഡേവിഡ് വീസെ – നമീബിയ; 2016 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി കളിച്ച പേസ് – ഓൾറൗണ്ടറാണ് ഡേവിഡ് വീസെ. നിലവിൽ നമീബിയക്ക് വേണ്ടിയാണ് വീസെ കളിക്കുന്നത്. IPL ൽ RCB ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
6) ഡെവോൺ കോൺവേ – ന്യൂസിലാന്റ്. ന്യൂസിലാന്റിന്റെ സ്റ്റാർ ഓപണർ ഡെവോൺ കോൺവേ അഞ്ച് വർഷം മുൻപ് വരെ സൗത്ത് ആഫ്രിക്കയുടെ ആഭ്യന്തര ലീഗുകളിൽ സജീവമായിരുന്ന പ്ലയർ ആണ്. ഇടംകൈയ്യൻ ആയ കോൺവേ വിക്കറ്റ് കീപ്പർ റോളിലും പ്രത്യക്ഷപ്പെടാറുണ്ട്. 2020 ൽ ന്യൂസിലാന്റിന് വേണ്ടി അരങ്ങേറ്റം കുറിച്ച കോൺവേ ഈ ലോകകപ്പിൽ ടീമിലെ പ്രാധാനിയാണ്.
7) ഗ്ലെൻ ഫിലിപ്സ് – ന്യൂസിലാന്റ്. ; ന്യൂസിലാന്റ് സ്ക്വാഡിലെ മറ്റൊരു സൗത്ത് ആഫ്രിക്കക്കാരൻ ആണ് യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഗ്ലെൻ ഫിലിപ്സ്. ടൂർണമെന്റിൽ ന്യൂസിലാന്റിന് വേണ്ടി വിക്കറ്റ് കീപ്പർ റോൾ ചെയ്യുക ഫിലിപ്സ് തന്നെയാവും. ഫിലിപ്സ് ഇത്തവണ രാജസ്ഥാന് വേണ്ടി IPL അരങ്ങേറ്റം നടത്തിയിരുന്നു
8 ) ടോം കറൺ – ഇംഗ്ലണ്ട്. ; ഇംഗ്ലണ്ടിന്റെ പേസ് ഓൾറൗണ്ടർ ടോം കറണാണ് ഈ ലിസ്റ്റിലെ അവസാനത്തെ ആൾ. ചെറിയ പ്രായത്തില്‍ തന്നെ ഇംഗ്ലണ്ടിലേക്ക് എത്തിയ കറൺ നിലവിൽ ഇംഗ്ലണ്ട് വൈറ്റ് ബോൾ സ്ക്വാഡുകളുടെ ഭാഗമാണ്. ലോകകപ്പിനുള്ള റിസര്‍വ് സ്ക്വാഡിൽ ഭാഗമായിരുന്ന കറൺ, സഹോദരന് സാം കറണിന് പരിക്കേറ്റതിനെ തുടർന്നാണ് സ്ക്വാഡിലേക്ക് എത്തിയത്.