in

LOVELOVE CryCry AngryAngry OMGOMG LOLLOL

ക്രിസ്ത്യാനോ റൊണാൾഡോയോട് ഞങ്ങൾ ചെയ്തത് ഒരേയൊരു പാപം മാത്രമാണ്: യുവന്റസ് ചെയർമാൻ…

Cristiano Ronaldo for Juventus

ആകാശത്തിനു കീഴിലുള്ള ഏതു മണ്ണും ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗൽ സൂപ്പർതാരത്തിന് സമമാണ് എന്നാണ് ലോക ഫുട്ബോളിലെ ഒരു മൊഴി. അത് ഏറെക്കുറെ സത്യവുമാണ് ഏത് ഗ്രൗണ്ടിലും ഏത് ടീമിലും ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഒരു പ്രതിസന്ധിക്കും അയാളുടെപ്രതിഭയെ തളച്ചിടാൻ കഴിയില്ല. തൻറെ ജന്മനാടായ പോർച്ചുഗലിൽ തുടങ്ങിയ പടയോട്ടം പിന്നീട് ഇംഗ്ലണ്ടിൽ എത്തി.

അവിടെ ചുവന്ന ചെകുത്താൻമാർക്ക് വേണ്ടി വളരെ മികച്ച പ്രകടനം തന്നെയാണു അദ്ദേഹം കാഴ്ചവച്ചത്. അങ്ങനെ ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം സ്പാനിഷ് തലസ്ഥാനത്തേക്കു യാത്രയായി. അവിടെ വച്ച് ഒരു ഫുട്ബോളർക്ക് മനുഷ്യസാധ്യമായത് എല്ലാം അദ്ദേഹം സ്വന്തമാക്കി. ക്ലബ് ഫുട്ബോളിലെ ഏറ്റവും പരമോന്നത പോരാട്ടങ്ങളിൽ ഒന്നായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ കിരീടം വെക്കാത്ത രാജാവ് എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ അറിയപ്പെടുന്നത്.

Cristiano Ronaldo for Juventus

ചാമ്പ്യൻസ് ലീഗിലെ ഒട്ടുമിക്ക റെക്കോർഡുകളും ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിൽ തന്നെയാണ്. എന്നാൽ റയൽമാഡ്രിഡിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബായ യുവയിലേക്ക് പോയത് ക്രിസ്ത്യാനോ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഒരിക്കലും അദ്ദേഹത്തിന് യോജിച്ച ഒരു ക്ലബ്ബ് ആയിരുന്നില്ല അത്. പിന്തിരിപ്പൻ ഫുട്ബോൾ കളിക്കുന്ന താരങ്ങളും പരിശീലകരും ഒരിക്കലും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടത്ര പിന്തുണ അവിടെ നൽകിയില്ല.

എന്നിട്ടുപോലും അവിടെ അദ്ദേഹം ടോപ്സ്കോററായി എന്നത് എത്രമാത്രം പ്രതിഭാധനനായ താരമാണ് അദ്ദേഹം എന്നതിന് തെളിവാണ്, യുവന്റസ് ചെയർമാൻ ആന്ദ്രേ ആഞ്ചലീനോ ക്രിസ്ത്യാനോ റൊണാൾഡോയോട് നല്ല മതിപ്പാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ചിലവഴിച്ച സമയത്തെല്ലാം ക്ലബ്ബിന് വേണ്ടതെല്ലാം അദ്ദേഹം നൽകിയിരുന്നു എന്ന് ആന്ദ്രേ ആഞ്ചലീനോ സമ്മതിച്ചു.

അതേസമയം ഒന്നരവർഷത്തോളം അദ്ദേഹത്തിന് ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കളയേണ്ടി വന്നത് തങ്ങൾ അദ്ദേഹത്തിനോട് ചെയ്ത ഏറ്റവും വലിയ പാപമാണെന്ന് കൂടി അദ്ദേഹം പറഞ്ഞു. ആർപ്പുവിളികളിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്ന ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ആരാധകർ ഇല്ലാത്ത സ്റ്റേഡിയത്തിൽകളിക്കുന്നത് തീരെ താല്പര്യം ഇല്ലായിരുന്നു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. അതു മാത്രമാണ് തങ്ങൾ അദ്ദേഹത്തിനോട് ചെയ്ത തെറ്റ് എന്ന് ഇറ്റാലിയൻ ക്ലബ്ബിൻറെ ചെയർമാൻ പറഞ്ഞു

രണ്ടാം മത്സരത്തിൽ തന്നെ ഇന്ത്യ പുറത്തായി?? ഇനി ‘സാധ്യതകൾ’ എങ്ങനെ എന്ന് നോക്കാം…

അത്രമേൽ ഈ ടീമിനെ നെഞ്ചോട് ചേർക്കുന്ന ഏതൊരാൾക്കും ഇത് ഹൃദയഭേധകമായ തോൽവി….