2021-22 ഗോൾഡൻ ഷൂവിനായുള്ള മത്സരം ചൂടുപിടിക്കുകയാണ് , യൂറോപ്യൻ ഭൂഖണ്ഡത്തിലെ ടോപ് സ്കോറർ എന്ന ബഹുമതി നേടാൻ യൂറോപ്പിലുടനീളമുള്ള സൂപ്പർ താരങ്ങൾ പോരാടുന്നു.
റോബർട്ട് ലെവൻഡോസ്കി, മുഹമ്മദ് സലാ, എർലിംഗ് ഹാലൻഡ്, കരീം ബെൻസേമ എന്നിവർ മുന്നിലുണ്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ,ലിയോണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർ ആദ്യ 20 പേരിൽ പോലും ഉൾപെടാത്തത് ഞെട്ടിക്കുന്ന കാര്യം തന്നെയാണ് .
* പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ്ലിഗ, സീരി എ, ലിഗ് 1 എന്നിവയിൽ നിന്നുള്ള ടോപ്പ് സ്കോറർമാർ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുന്നത് . ( ഈ സീസണിലെ ലീഗ് ഗോളുകൾ, ടോട്ടൽ ഗോളുകൾ എന്നിവയാണ് ഉൾപെടുത്തുന്നത് )
#10. തായ്വോ അവോണിയി – യൂണിയൻ ബെർലിൻ – 7 ലീഗ് ഗോളുകൾ ( 14 ടോട്ടൽ ഗോളുകൾ )
#9. ജോനാഥൻ ഡേവിഡ് – ലില്ലെ – 8 ലീഗ് ഗോളുകൾ (16 ടോട്ടൽ ഗോളുകൾ )
#8.ദുസാൻ വ്ലാഹോവിച്ച് – ഫിയോറെന്റീന – 8 ലീഗ് ഗോളുകൾ (16 ടോട്ടൽ ഗോളുകൾ )
#7. ജിയോവന്നി സിമിയോണി – വെറോണ – 8 ലീഗ് ഗോളുകൾ (16 ടോട്ടൽ ഗോളുകൾ )
#6. പാട്രിക് ഷിക്ക് – ബയേർ ലെവർകുസെൻ – 8 ലീഗ് ഗോളുകൾ (16 ടോട്ടൽ ഗോളുകൾ )
#5. കരീം ബെൻസേമ – റിയൽ മാഡ്രിഡ് – 9 ലീഗ് ഗോളുകൾ ( 18 ടോട്ടൽ ഗോളുകൾ )
#4. സിറോ ഇമ്മൊബൈൽ – ലാസിയോ – 9 ലീഗ് ഗോളുകൾ (18 ടോട്ടൽ ഗോളുകൾ )
#3. എർലിംഗ് ഹാലാൻഡ് – ബൊറൂസിയ ഡോർട്ട്മുണ്ട് – 9 ലീഗ് ഗോളുകൾ (ടോട്ടൽ 18 ഗോളുകൾ )
#2. മുഹമ്മദ് സലാഹ് | ലിവർപൂൾ | 10 ഗോളുകൾ (20)
#1. റോബർട്ട് ലെവൻഡോവ്സ്കി – ബയേൺ മ്യൂണിക്ക് – 12 ലീഗ് ഗോളുകൾ (ടോട്ടൽ 24 ഗോളുകൾ )
മികച്ച പോരാട്ടം തന്നെയാണ് യൂറോപ്യൻ ഗോൾഡൻ ബൂട്ടിനു വേണ്ടി നടക്കുന്നത്. ആരാകും ഈ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് എന്ന് കാത്തിരുന്നു കാണാം….