in

LOVELOVE AngryAngry OMGOMG CryCry LOLLOL

ബാഴ്‍സയെ ബാധിച്ച മെസ്സി സിൻഡ്രോം എന്ന രോഗം സാവി അവസാനിപ്പിക്കുമെന്ന് മുൻ ബാഴ്സലോണ താരം…

Xavi Hernandez will end Messi syndrome

രണ്ട് പതിറ്റാണ്ട് കാലത്തോളം ബാഴ്സലോണയുടെ ഹൃദയത്തുടിപ്പ് ആയിരുന്നു ലയണൽ മെസ്സി എന്ന അർജൻറീനൻ ഫുട്ബോൾ താരം. എന്നാൽ ഈ വർഷം അദ്ദേഹം കാറ്റലോണിയൻ ക്ലബ്ബ്മായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് കുടിയേറി. എന്നാൽ എവിടെ പോയാലും ബാഴ്സലോണ ആരാധകരുടെ ഹൃദയത്തിൽ എന്നും മെസ്സിക്ക് സ്ഥാനമുണ്ട്.

ലയണൽ മെസ്സിക്കും ബാഴ്സലോണ എന്ന കാറ്റലോണിയൻ ക്ലബ്ബിനോട് വൈകാരികമായ ഒരു അടുപ്പമുണ്ട്. ഫുട്ബോളിൽ നിന്ന് വിരമിച്ചശേഷം ബാഴ്സലോണയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്നതാണ് തൻറെ ആഗ്രഹമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മെസ്സിയുടെ വിടവാങ്ങൽ സ്പാനിഷ് ക്ലബ്ബിന് ഒരു വല്ലാത്ത പ്രതിസന്ധിയിൽ എത്തിച്ചിരുന്നു.

Xavi Hernandez will end Messi syndrome

സുപ്രധാന താരങ്ങളെല്ലാം ക്ലബ്ബിൽ നിന്ന് പടിയിറങ്ങിയതിനുശേഷം വിജയത്തിൻറെ തീരം തൊടുവാൻ അവർക്ക്(ബാഴ്‍സക്ക്) അടുത്തൊന്നും കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ പ്രതിസന്ധിയിൽനിന്നും തങ്ങളെ കൈ പിടിച്ചു കയറ്റുവാൻ അവർ തങ്ങളുടെ പഴയ ഇതിഹാസമായ സാവി ഹെർണാണ്ടസ് എന്ന ബാഴ്സയുടെ മിഡ്ഫീൽഡർ മാന്ത്രികനെ തന്നെ തിരികെ കൊണ്ടുവന്നു.

മെസ്സി ടീമിൽനിന്ന് പടിയിറങ്ങിയതിനുപിന്നാലെ ആരാധകരുടെ ഭാഗത്തുനിന്നും വലിയതോതിലുള്ള പ്രതിഷേധപ്രകടനങ്ങൾ ബാഴ്സലോണ മാനേജ്മെൻറ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇത് ബാഴ്സയെ ഒരു രോഗം പോലെ ബാധിച്ചിരിക്കുകയാണ് എന്നാണ് മുൻ ബാഴ്സലോണ മിഡ്ഫീൽഡർ ബ്രെൻഡ് ഷ്വയിസ്റ്റർ പറയുന്നത്. ഇതിനെ മെസ്സി സിൻഡ്രോം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജർമൻ പ്രസിദ്ധീകരണമായ ബിൽഡിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഈ അവസ്ഥയിൽ നിന്നും പുറത്തു കടക്കാതെ ക്ലബ്ബിന് നിലവിൽ നേരിടുന്ന പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. സാവിക്ക് ബാഴ്സലോണയെ ബാധിച്ച മെസ്സി സിൻഡ്രോം അവസാനിപ്പിക്കാൻ കഴിയും എന്നു കൂടി അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

.

ക്രിസ്റ്റ്യാനോയും സലാഹും ഏകദേശം ഒരേ നിലവാരത്തിലാണെന്ന് പോർച്ചുഗീസ് താരം…

ക്രിസ്റ്റ്യാനോയെയും യുണൈറ്റഡിനെയും തകർത്ത തന്ത്രം വെളിപ്പെടുത്തി പെപ് ഗാർഡിയോള…