ഫുട്ബോൾ ലോകത്ത് നിരവധി സൂപ്പർ ഗോളുകൾ നേടിയ താരമാണ് പിഎസ്ജിയുടെ ഫ്രഞ്ച് താരം എംമ്പപ്പേ. വേഗതയും സ്കില്ലുമാണ് എംബാപ്പേയുടെ ഗോളിന്റെ പ്രത്യേകത.
എംബാപ്പെ നേടിയ ഒരു സുന്ദരൻ ബാക്ഹീൽ ഗോളാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. പരിശീലന സെക്ഷനിലാണ് ഈ ഗോൾ എംബാപ്പെ നേടിയത് എന്നത് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഈ ഗോൾ ശ്രദ്ധ നേടാൻ കാരണം. മത്സരത്തിലായിരുന്നു ഈ ഗോൾ പിറന്നത് എങ്കിൽ തീർച്ചയായും ഫുട്ബോൾ ലോകത്തെ മനോഹരങ്ങളായ ഒരു ഗോളിൽ എംബാപ്പെയുടെ ഈ ഗോളും ചേർക്കപ്പെട്ടേനെ.
പരിശീലന സെക്ഷനിൽ വലത് ഭാഗത്ത് നിന്ന് വന്ന ഒരു ക്രോസ് ഒരു സുന്ദര ബാക്ഹീലിലൂടെയാണ് എംബപ്പെ വലയിലെത്തിച്ചത്. പ്രതിരോധം ഒന്നുമില്ലെങ്കിൽ പോലും താരത്തിന്റെ ഈ സ്കിൽ പ്രശംസനീയമായതാണ്.
ഇതിന്റെ വീഡിയോ എംബാപ്പെ തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്. നിമിഷ നേരങ്ങൾക്കുള്ളിൽ താരത്തിന്റെ ആരാധകർ വീഡിയോ വൈറലാക്കുകയും ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യൂ….
എംബാപ്പയുടെ ദേശീയ ടീമിലെ സഹതാരമായ അന്റോണിയോ ഗ്രീസ്മാനും താരത്തിന്റെ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ് ഗ്രീസ്മാന്റെ പ്രതികരണം.