in

LOVELOVE

ഡേവിഡ് വാർണർ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകനാകണമെന്ന് മുൻ താരം…

ഈ ടൂർണമെൻ്റിനൊരു താരം ഉണ്ടെങ്കിൽ അത് വാർണർ തന്നെയാണ്. ആസ്ട്രേലിയയെ തകർക്കുക എളുപ്പമായിരുന്നു.എന്താണ് ചെയ്യേണ്ടതെന്ന് എതിരാളികൾക്കും വ്യക്തമായും അറിയുകയും ചെയ്യാം ആദ്യ 5 ഓവറുകൾക്കുള്ളിൽ വാർണറെ മടക്കിയാൽ മതിയായിരുന്നു.

Warner and Kohli

ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയ ട്വൻറി ട്വൻറി ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ അതിൻറെ അമരത്തു നിന്നത് ഡേവിഡ് വാർണർ എന്ന ഓസ്ട്രേലിയൻ താരമായിരുന്നു. ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണ്ണമെൻറിൽ ഏറെ അനഭിമതനായ താരം കൂടിയായിരുന്നു അദ്ദേഹം. തൻറെ ചോരയും വിയർപ്പും നൽകി താൻ വളർത്തിയെടുത്ത ഹൈദരാബാദ് ടീം തന്നെ വെറുമൊരു പകരക്കാരനായി ഗാലറിയിൽ നടത്തിയ താരത്തിനെ അഭിമാനത്തിന് ക്ഷതം കൂടിയായിരുന്നു.

ഈ കിരീടനേട്ടം അദ്ദേഹത്തിൻറെ അഭിമാനം വീണ്ടെടുത്തു. വിരാട് കോഹ്ലി മാരക സ്ഥാനമൊഴിഞ്ഞ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഡേവിഡ് വാർണർ എന്ന അതികായനെ തങ്ങളുടെ ക്യാപ്റ്റനായി പരിഗണിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

Warner and Kohli

48.16 ശരാശരിയിൽ 289 റൺസ് നേടി എന്ന കണക്കുകൾക്കപ്പുറത്താണ് ഡേവിഡ് വാർണർ ടീമിന് നൽകിയ കെട്ടുറപ്പ്. സെമി ഫൈനലിലും ഫൈനലിലും താരങ്ങൾ മറ്റുള്ളവരായെങ്കിലും വാർണർ നൽകിയ തുടക്കം തന്നെയാണ് ഓസീസിനെ വലിയ 2 മത്സരങ്ങളും ചേസ് ചെയ്യാൻ സഹായിച്ചത്.

ഈ ടൂർണമെൻ്റിനൊരു താരം ഉണ്ടെങ്കിൽ അത് വാർണർ തന്നെയാണ്. ആസ്ട്രേലിയയെ തകർക്കുക എളുപ്പമായിരുന്നു.എന്താണ് ചെയ്യേണ്ടതെന്ന് എതിരാളികൾക്കും വ്യക്തമായും അറിയുകയും ചെയ്യാം ആദ്യ 5 ഓവറുകൾക്കുള്ളിൽ വാർണറെ മടക്കിയാൽ മതിയായിരുന്നു.

പക്ഷെ പൂച്ചക്ക് മണി കെട്ടാൻ ആർക്കും പറ്റാതായതോടെ വമ്പൻ എലികൾ അയാൾക്കു ഭക്ഷണം മാത്രമായി മാറി. T20 ക്രിക്കറ്റിൽ വാർണർ ആഘോഷിക്കപ്പെടേണ്ടവനാണ്. കിട്ടാക്കനി നേടിക്കൊടുത്തവന് ചരിത്രത്തിൽ ഇനിയുള്ള സ്ഥാനം ഉയർന്ന പടിയിലായിരിക്കും.

തോൽവിക്ക് പിന്നാലെ പോർച്ചുഗീസ് ടീമിൽ പൊട്ടിത്തെറി പരിശീലകനെതിരെ ക്രിസ്ത്യാനോ റൊണാൾഡോ, വീഡിയോ പുറത്ത്…

ലോകഫുട്ബോളിലെ ഈ 5 സൂപ്പർതാരങ്ങൾക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കും…