വേദനിക്കുന്നവന്റെ കണ്ണീരൊപ്പാൻ കഴിയുന്നവൻ ദൈവത്തിന് സമമാണ്. അങ്ങനെ നോക്കുമ്പോൾ മെസ്സി ഇന്ന് ദൈവത്തിനും മുകളിൽ ആണെന്ന് പറയേണ്ടി വരും. വേദനിക്കുന്നവന്റെ കണ്ണീരൊപ്പാൻ അവന്റെ ചരണങ്ങളിലെ പാദുകത്തിന് പോലും കഴിയും എന്നു തെളിഞ്ഞു കഴിഞ്ഞു.
അത് കൊണ്ടാണ് ലോകം അയാളെ ആരാധനയോടെ മിശിഹാ എന്നു വിളിക്കുന്നത്. മിശിഹായുടെ പാദുകം പോലും ആതുര സേവനത്തിനായ് പ്രയോജനപെടുന്നു.പെലെയുടെ റെക്കോർഡ് തകർത്തപ്പോൾ മെസ്സി ധരിച്ചിരുന്ന ബൂട്ട് ബാഴ്‍സലോണ 1 ലക്ഷം യൂറോയ്ക്ക് വിറ്റു. ആ തുക മുഴുവനും ഒരു പ്രാദേശിക ഹോസ്പ്പിറ്റലിന് ഡൊണേറ്റ് ചെയ്തു
ഒരൊറ്റ ക്ലബിനായി നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റെക്കോർഡിനെ മറികടന്നപ്പോൾ മെസ്സി ധരിച്ചിരുന്ന ബൂട്ടുകൾ ചാരിറ്റി ആവശ്യങ്ങൾക്കായി നാഷനൽ ഡി ആർട്ട് ഡി കാറ്റലൂന്യ മ്യൂസിയത്തിൽ (എംഎൻസി) ലേലത്തിന് വച്ചിരുന്നത് ആണ്. ഇപ്പോൾ അത് വില്പ്പനയായിരിക്കുന്നു
ഇത് ആദ്യമായല്ല മെസ്സിയുടെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് നേരത്തെ കെനിയയിലും മറ്റും യൂണിസെഫിന്റെ പ്രവർത്തനങ്ങൾക്കായി മെസ്സി വൻ തുകകൾ നൽകിയിട്ടുണ്ട്.