in

കരീബിയൻ കൊടുങ്കാറ്റിൽ ചെന്നൈ പറന്നു, എൽ ക്ലാസിക്കോ വൈബ് ഓൺ ഫയർ

IPL 2021, MI vs CSK
കിറോൺ പൊള്ളാർഡും ഹാർദിക്ക് പാണ്ടിയായും. (BCCI/IPL)

ഇന്ത്യൻ എൽ ക്ലാസിക്കോ എന്ന പേര് യഥാർത്ഥമാക്കും പോലെ ആയിരുന്നു ഇന്നത്തെ മുംബൈ ചെന്നൈ പോരാട്ടം, അടിക്കടി തിരിച്ചടി ആവേശം പര കോടിയിൽ , സംശയം ഏതുമില്ലാതെ പറയാം ഇതാണ് ക്ലാസിക്ക് പോരാട്ടം ദി റിയൽ എൽ ക്ലാസിക്കോ.

എൽ ക്ലാസിക്കോയിൽ ആദ്യം ബാറ്റുമായി ഇറങ്ങിയത് തലയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരുന്നു. 4 റൺസ് മാത്രം എടുത്ത ഋതുരാജ് കൂടാരം കേറിയപ്പോൾ രോഹിതിന്റെ കടുവകൾ പിടിമുറുക്കുന്നുവെന്ന് തോന്നിപ്പിച്ചുവെങ്കിലും അതല്ലായിരുന്നു യഥാർത്ഥ ചിത്രം. പിന്നാലെ വന്ന മൊയീൻ അലി ഓപ്പണർ ഡ്യൂപ്ലെസിയുമായി ചേർന്നു ചെന്നൈയുടെ കരുത്തു മുംബൈക്ക് കാണിച്ചു കൊടുത്തു.

ഇരു താരങ്ങളും അതിവേഗമാണ് അർദ്ധസെഞ്ച്വറിയിലേക്ക് കുതിച്ചത്. 28 പന്തുകളിൽ നിന്നു ഫാഫ് 50 എടുത്തപ്പോൾ 36 പന്തിൽ നിന്നാണ് അലി 58 എടുത്ത്, ഇരുവരെയും തുടരെ തുടരെ നഷ്‌ടപ്പെട്ടു. പിന്നാലെ വന്ന സുരേഷ് റെയ്‌ന 4 പന്തിൽ നിന്ന് 2 റൺസ് മാത്രം നേടി കൂടാരം കയറിയപ്പോൾ മുംബൈ2 ആശ്വസിച്ചു. എന്നാൽ അത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന മാത്രം ആയിരുന്നു.

അമ്പാട്ട് റായിഡു എന്ന അവഗണനയുടെ തീച്ചൂളയിൽ നിന്നും എരിഞ്ഞു വന്ന ചെന്നൈയുടെ വജ്രായുധം വരേണ്ട താമസം, മുംബൈ ബോളർമാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തി റായിഡു, 27 പന്തിൽ നിന്നും 72 റൺസ് ആണ് കൊടുങ്കറ്റിന്റെ വേഗതയിൽ അമ്പാടി അടിച്ചു കൂട്ടിയത്. 22 പന്തിൽ നിന്നും 22 റൺസ് നേടിയ ജഡേജ കൂടെ നിന്നു കൊടുത്തപ്പോൾ ചെന്നൈ 214 എന്ന കൂറ്റൻ സ്കോറിലേക്ക് കുതിച്ചു.

ആ റൺസ് മല കണ്ട് ഭയക്കുന്നവരല്ലായിരുന്നു രോഹിത് നയിച്ച മുംബൈ പടയാളികൾ. രോഹിതും ഡി കോക്കും മോശമല്ലാത്ത തുടക്കം ആണ്. നൽകിയത്. ഡി കോക്ക് 28 പന്തിൽ 38 റൺസ് നേടി പുറത്തായപ്പോൾ ഹിറ്റ് മാൻ 24 പന്തിൽ 35 റൺസ് നേടി. വെറും 3 റൺസ് മാത്രം നേടി സൂര്യ കുമാർ യാദവ് പുറത്തായപ്പോൾ ക്രൂനാൽ പാണ്ഡ്യയെ ചേർത്തു പിടിച്ചു കരീബിയൻ കരുത്തിന്റെ വന്യതയുമായി പൊള്ളാർഡ് ആഞ്ഞടിച്ചു. പൊള്ളാർഡിന്റെ ഇംഗ്ലീഷ് വിൽല്ലോയിൽ നിന്നും പിറക്കുന്ന ഓരോ അടിക്കും ഒരു ഒന്നൊന്നര ടൺ വെയിറ്റ് ഉണ്ടായിരുന്നു.

23 പന്തിൽ 32 റൺസ് നേടി ക്രൂനാൽ പുറത്തായപ്പോൾ അനിയൻ ഹാർദിക്‌ വന്നു പൊള്ളാർഡിന് കൂട്ടായി അടിക്കു ഒരു മയവും ഇല്ലാതെ തുടർന്നപ്പോൾ തന്നെ ഡ്യൂപ്ലെസി ഒരു ക്യാച്ച് കളഞ്ഞു.

മെസ്സിയുടെ ഫുട്‌ബോൾ ബൂട്ടുകൾ ലേലം ചെയ്തു. (Twitter)

മെസ്സി വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന മിശിഹാ

Chennai Super Kings Captain Mahindra Singh Dhoni.

ചെന്നൈ നിലനിർത്തുന്നത് ധോണിയെ അല്ലെന്ന് ആകാശ് ചോപ്ര