പ്രായം തളർത്തിയ പോരാളികൾക്ക് വർദ്ധിത വീര്യം നൽകുന്ന ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെനായകൻ മഹേന്ദ്ര സിങ് ധോണിയെ അടുത്ത സീസണിൽ നിലനിർത്താൻ സാധ്യത ഇല്ലെന്ന് മുൻ താരം ആകാശ് ചോപ്ര.
ചെന്നൈക്ക് കൂടുതൽ സാധ്യതയും താൽപ്പര്യവും ഓൾ ഓൾറൗണ്ടർ ആയ ജഡേജയെ നില നിലനിർത്തുന്നത് ആകുമെന്ന് ആണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു.
“ധോണിയെ ചെന്നൈ ടീം ഇനിയും നിലനിർത്തുമോ എന്നതിൽ എനിക്ക് സംശയമുണ്ട്. ചെന്നൈ ടീം ഒരുപക്ഷേ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കളിക്കാന്‍ കഴിയുന്ന താരത്തെ മാത്രമേ നിലനിര്‍ത്താനിടയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ധോണിയുടെ കാര്യം സംശയമാണ്. കാരണം ഇനിയൊരു 3 വര്‍ഷം അദ്ദേഹം ഐപിൽ കളിക്കാന്‍ ഒട്ടും സാധ്യതയില്ല.”
“ചെന്നൈ ടീം അടുത്ത സീസൺ മുന്നോടിയായായി ഇനി ടീമിൽ
നിലനിര്‍ത്താനിടയുള്ള മൂന്ന് താരങ്ങളെ പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജഡേജയെ ഉറപ്പായും അവർ നിലനിർത്തും ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ് ജഡേജ. അദ്ദേഹം ഇനിയും ഇതേ മികവിൽ ടീമിൽ തുടരും .ജഡേജയെ നായകനാക്കി ഒരു പുതിയ ടീമിനെ കൊണ്ടുവരുവാനാകും ചെന്നൈ മാനേജ്‌മന്റ് ശ്രമിക്കുക…”
നിലവിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അടുത്ത തവണ രണ്ട് പുതിയ ടീമുകൾ കൂടി IPL ലേക്ക് വരുന്നുണ്ട്. അതു കൊണ്ട് തന്നെ ഒരു മെഗാ ലേലം നടക്കുമെന്ന് ഉറപ്പാണ്. ധോണി അടുത്ത സീസണിൽ IPL കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അദ്ദേഹം ഒരു വ്യക്തത നൽകിയിട്ടില്ല.