in

ഹൈദരാബാദിനെ തകർത്തു വാരി ജോസേട്ടൻ…

Jos Butler
രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്‌ലർ. (BCCI/IPL)

ബട്ലർ ഒരു അഗ്നി പർവതം പോലെ ആണ്, എപ്പോൾ ആണ് പൊട്ടിത്തെറിക്കുന്നത് എന്നു പറയാൻ പറ്റില്ല പൊട്ടുമ്പോൾ ഒരു ഒന്നൊന്നര പൊട്ടൽ ആകും. ഇന്നും ആ പർവതം പൊട്ടിത്തെറിച്ചു അതിൽ മുങ്ങിപ്പോയത് ഹൈദരാബാദ് ആയിരുന്നു. 124 റൺസ് ആയിരുന്നു തകർപ്പൻ അടി അടിച്ചു രാജസ്ഥാന്റെ ജോസേട്ടൻ നേടിയത് അതും വെറും 64 പന്തുകളിൽ നിന്നും.

ജോസേട്ടന്റെ കൂറ്റൻ അടിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 3 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന കൂറ്റൻ സ്‌കോർ അടിച്ചു കൂട്ടി. ഓപ്പൺ ചെയ്യാൻ ജോസിന് ഒപ്പം ഇറങ്ങിയ യശ്വസി 12 പന്തിൽ 13 റൺസുമായി മടങ്ങിയപ്പോൾ ക്രീസിൽ വന്ന, 33 പന്തിൽ നിന്നു 48 റൺസ് നേടിയ ടീമിന്റെ നായകൻ മലയാളി താരം സഞ്ജു സാംസൻ ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി.

മറ്റാർക്കും രാജസ്ഥാൻ നിരയിൽ ബാറ്റിങ്ങിൽ കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല, അവസരം കിട്ടിയില്ല എന്നു പറയുന്നത് ആകും കൂടുതൽ ശരി. 8 റണ്ണിൽ 15 റൺസ് നേടി പുറത്താകാതെ നിന്ന റയാൻ പരാഗും, 3 പന്തിൽ 7 റൺസ് നേടിയ മില്ലറും കുഴപ്പം ഇല്ലായിരുന്നു എന്നു പറയാം.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദ് നിരയിൽ ആർക്കും തന്നെ രാജസ്ഥാന് വെല്ലുവിളി ഉയർത്തി കളിക്കാൻ കഴിഞ്ഞില്ല. 20 പന്തിൽ 31 നേടിയ മനീഷ്‌ പാണ്ഡേയുടെയും 21 പന്തിൽ 30 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെയും തുടക്കം മോശമല്ലായിരുന്നു. പിന്നീട്‌ വന്നവരിൽ നബി ഒഴികെ മറ്റെല്ലാവരും ഏകദിന ശൈലിയിൽ ആണ് കളിച്ചത്.

നായകൻ കെയിൻ വില്യംസൻ 21പന്തിൽ 20 റൺസ് മാത്രം ആണ് നേടിയത്. എന്നാൽ അഫ്ഗാൻ താരം നബി വെറും 5 പന്തുകളിൽ നിന്നും 17 റൺസ് ആണ് അതിവേഗം അടിച്ചു കൂട്ടിയത്.

Chennai Super Kings Captain Mahindra Singh Dhoni.

ചെന്നൈ നിലനിർത്തുന്നത് ധോണിയെ അല്ലെന്ന് ആകാശ് ചോപ്ര

Shikhar Dhawan of Delhi Capitals

പഞ്ചാബിന്റെ തോൽവിക്ക് കാരണം മാനേജ്‌മെന്റിന്റെ മണ്ടത്തരം മാത്രം