in ,

യുണൈറ്റഡിനെയും സിറ്റിയെയും ഒന്നിപ്പിക്കാൻ നടന്ന പ്ലാൻ വെളിപ്പെടുത്തി മാഞ്ചസ്റ്റർ ഫുട്ബോൾ ചരിത്രകാരൻ…

ഇന്ന് ആധുനിക ഫുട്ബോളിലെ പ്രധാന ശക്തി കേന്ദ്രങ്ങളായി മാഞ്ചസ്റ്റർ നഗരത്തിൽ നിന്നുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി എന്നീ രണ്ട് വമ്പൻ ക്ലബ്ബുകൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു

War in Manchester

മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മാഞ്ചസ്റ്റർ സിറ്റിയെയും ഒന്നിച്ചു ഒരു ക്ലബ്ബാക്കാൻ 1960-ൽ നടന്ന പ്ലാൻ മാഞ്ചസ്റ്റർ ഫുട്ബോൾ ചരിത്രകാരനായ ഗാരി ജെയിംസ് വെളിപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇരു ടീമുകളും നല്ല ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ സംഭവിച്ച കേടുപാടുകൾ കാരണം മാഞ്ചസ്റ്റർ സിറ്റി യുണൈറ്റഡിനെ മൈൻ റോഡിൽ കളിക്കാൻ അനുവദിച്ചിരുന്നു .

മാഞ്ചസ്റ്റർ ഫുട്ബോൾ ചരിത്രകാരനായ ഗാരി ജെയിംസ് പറയുന്നതനുസരിച്ച്, രണ്ട് മാഞ്ചസ്റ്റർ വമ്പൻ ടീമുകളെയും ഒന്നിപ്പിക്കാൻ അക്കാലത്ത് സിറ്റിയുടെ വൈസ് ചെയർമാനായിരുന്ന ഫ്രാങ്ക് ജോൺസൺ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.

War in Manchester

“ഈ ആശയം പരസ്യമാകുന്നതിന് മുമ്പ് രണ്ട് ക്ലബ്ബുകളും ഈ ആശയത്തെ കൊലപ്പെടുത്തി. ആ സമയത്ത് ചെയർമാനായിരുന്ന ആൽബർട്ടിന്റെ മകൻ എറിക് അലക്സാണ്ടറുമായി ഞാൻ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഈ ആശയം കൊണ്ടുവന്ന ഫ്രാങ്ക് ജോൺസൺ പലപ്പോഴും ഭ്രാന്തൻ ആശയങ്ങളുമായി എത്തിയിരുന്നു എന്നാണ്.”

“ലീഗിനെ മുഴുവൻ വടക്കും തെക്കും ആയി പ്രാദേശികവൽക്കരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പദ്ധതി. എന്നാൽ ആ സമയത്ത് മാഞ്ചസ്റ്റർ സിറ്റി ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. പ്രത്യേകിച്ച് ലീഗ് സ്ഥാനത്തിന്റെ കാര്യത്തിൽ, പൊതുവായ മനോവീര്യം, അന്തരീക്ഷം, പിന്തുണ എന്നിവയുടെ കാര്യത്തിലെല്ലാം അത് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പോയിന്റിലായിരുന്നു അന്ന്. “

“തൊണ്ണൂറുകളുടെ അവസാനത്തിൽ, 30,000-ത്തിലധികം പേർ മത്സരങ്ങൾക്ക് പോകാറുണ്ടായിരുന്നു. അതിനർത്ഥം ക്ലബ്ബിന് അപ്പോൾ ഉയർന്ന പ്രൊഫൈൽ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ 1964-65-ൽ ക്ലബ്ബ്‌ രണ്ടാം ഡിവിഷനിലായിരുന്നു. 15,000-ത്തിൽ താഴെയായി പിന്തുണ കുറഞ്ഞിരുന്നു. ക്ലബ്ബിനോടുള്ള പൊതു താൽപ്പര്യവും അന്ന് കുറഞ്ഞിരുന്നു. “

“ഏത് ക്ലബ്ബിനും ഇത് സംഭവിക്കുമെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു. വാസ്തവത്തിൽ, സിറ്റിയിൽ വേണ്ടത് ഒരു പ്ലാനും കാഴ്ചപ്പാടുമായിരുന്നു , കൂടാതെ ശരിയായ മാനേജരെ കൊണ്ടുവരികയും ആയിരുന്നു. തൊണ്ണൂറുകളിൽ ഞാൻ എപ്പോഴും സിറ്റി തിരിച്ചുവരുമെന്ന് വിശ്വസിച്ചിരുന്നു . കാരണം അവർക്ക് ലഭിക്കുന്ന പിന്തുണയുടെ ശക്തി തന്നെയായിരുന്നു. എന്നാൽ അറുപതുകളിൽ പലർക്കും അങ്ങനെ തോന്നിയിരുന്നില്ല.” – എന്നാണ് ഗാരി ജെയിംസ് പറയുന്നത്.

എന്തായാലും, ഇന്ന് ആധുനിക ഫുട്ബോളിലെ പ്രധാന ശക്തി കേന്ദ്രങ്ങളായി മാഞ്ചസ്റ്റർ നഗരത്തിൽ നിന്നുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്,മാഞ്ചസ്റ്റർ സിറ്റി എന്നീ രണ്ട് വമ്പൻ ക്ലബ്ബുകൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.

ഇനി ബ്ലാസ്റ്റേഴ്സിന്റെ കളി കാണുമ്പോൾ ഓഹരി വിപണിയിലൂടെ പണം കൊയ്യാം…

ലോകത്തിലെ സൂപ്പർ താരങ്ങൾക്ക് ഒപ്പം കളിച്ച ബ്ലാസ്റ്റേഴ്സിന്റെ താരം- അൽവാരോ വാസ്കെസ്…