in

CryCry LOVELOVE

ഏകദിന ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത് ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ..

വർഷങ്ങൾക്ക് ശേഷമുള്ള ഒരു സായാഹ്നത്തിൽ ഞാൻ എന്റെ കുട്ടിയോട് ഒപ്പം എന്റെ ബാല്യകാല അനശ്വരമാക്കിയ ആ 22 വാരയിലെ കളി ആസ്വദിക്കുകയായിരിക്കും. അന്ന് അവർ രോഹിത് ശർമയുടെയോ വിരാട് കോഹ്ലിയുടെയോ സ്റ്റാറ്റുകൾ കൊണ്ട് എനിക്ക് കഥകൾ പറഞ്ഞു തരും. അന്ന് ഞാൻ അവർക്ക് ഒരു ഇതിഹാസ താരത്തിന്റെ കഥ പറഞ്ഞു കൊടുക്കും.

വർഷങ്ങൾക്ക് ശേഷമുള്ള ഒരു സായാഹ്നത്തിൽ ഞാൻ എന്റെ കുട്ടിയോട് ഒപ്പം എന്റെ ബാല്യകാല അനശ്വരമാക്കിയ ആ 22 വാരയിലെ കളി ആസ്വദിക്കുകയായിരിക്കും. അന്ന് അവർ രോഹിത് ശർമയുടെയോ വിരാട് കോഹ്ലിയുടെയോ സ്റ്റാറ്റുകൾ കൊണ്ട് എനിക്ക് കഥകൾ പറഞ്ഞു തരും. അന്ന് ഞാൻ അവർക്ക് ഒരു ഇതിഹാസ താരത്തിന്റെ കഥ പറഞ്ഞു കൊടുക്കും.

ഏകദിന ക്രിക്കറ്റിൽ തന്റെ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചു ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചവന്റെ കഥ. അന്ന് അവർ ചിലപ്പോൾ അവന്റെ ഏകദിന കരിയറിലെ സ്റ്റാറ്റുകൾക്ക്‌ പുറമെ സഞ്ചരിച്ചു, ഇയാൾ ആണോ ഇതിഹാസമെന്ന് ചോദിക്കുമായിരിക്കും.

ആ നിമിഷം ഞാൻ അവർക്ക് പറഞ്ഞു കൊടുക്കും അയാൾ ആരായിരിന്നുവെന്ന് ക്രിക്കറ്റിന്റെ തറവാട്ടുകാർക്ക് ഏകദിന ലോക കിരീടം അയാൾ നേടി കൊടുത്തത് എങ്ങനെയാണെന്ന്,അയാൾ ഇംഗ്ലീഷ് ജനതക്ക്‌ എന്തായിരുന്നെവെന്ന്

അപ്പോൾ ചിലപ്പോൾ ഞാൻ ഇത്ര സ്നേഹിച്ച ആ താരത്തെ പറ്റിയറിയാൻ അവർ വീണ്ടും കണക്കുകൾക്ക്‌ പുറകെ പോയേക്കും. അപ്പോൾ അവർ കാണും ടെസ്റ്റ്‌ ക്രിക്കറ്റിലെയും കുട്ടി ക്രിക്കറ്റിലെയും അയാളുടെ മാന്ത്രിക കണക്കുകൾ.

ആ മാത്രയിൽ ഞാൻ അവർക്ക് മിച്ചൽ ജോൺസൻ എന്നാ പേസറേ പേടിച്ചു ഓടിയ ഇംഗ്ലീഷ് ബാറ്റർമാരെ നെഞ്ച് വിരിച് നേരിട്ട ഒരു 22 വയസ്സുകാരന്റെ മന സാനിധ്യം കാണിച്ചു കൊടുക്കും. അത്ഭുതമായി തീർന്ന 2019 ലെ ആ ലീഡ്‌സ് ടെസ്റ്റ് ഓർമപ്പെടുത്തും. ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ തലവര മാറ്റിയ ബാസ് ബോൾ തിയറി ലോകത്തിന് സമർപ്പിച്ച നായകനെയും ഒരിക്കൽ കൂടി അവർക്ക് മുന്നിൽ പരിചയപെടുത്തും.

പ്രിയപ്പെട്ട ബെൻ സ്റ്റോക്സ്, ഇംഗ്ലണ്ട് ക്രിക്കറ്റിൽ ഇത് സ്വഭാവികമായ കാര്യം തന്നെയാണലോ, എങ്കിലും ഉള്ളിലെ വേദന അടക്കാൻ കഴിയുന്നില്ല. പക്ഷെ ഒന്നൂറുപ്പുണ്ട്, കുട്ടി ക്രിക്കറ്റിലും ടെസ്റ്റ്‌ ക്രിക്കറ്റിലും നിങ്ങൾ ഇതിഹാസ യാത്ര തുടരുമെന്ന്.വർഷങ്ങൾക് ശേഷം എന്റെ കുട്ടികളോട് എനിക്ക് പറയാൻ നിങ്ങൾ ആ മാന്ത്രിക കണക്കുകൾ ടെസ്റ്റിലും ട്വന്റി യിലും ഉണ്ടാക്കുമെന് എനിക്ക് ഉറപ്പാണ്.

? -Mathan

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സുദേവ ഡൽഹിക്കെതിരെ..

പ്രീ സീസൺ യൂ. എ. ഈ യിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്