in

LOVELOVE CryCry OMGOMG AngryAngry LOLLOL

കടുത്ത നിരാശയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

നിലവിൽ യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖ്യ പരിശീലകൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യക്ക് മേൽ ഫിഫ ചുമത്തിയ വിലക്ക് സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ താൻ കടുത്ത നിരാശനാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലാകൻ ഇവാൻ വുകോമാനോവിച്.

നിലവിൽ യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖ്യ പരിശീലകൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറയുന്നത്.

“ഫിഫ വിലക്ക് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇന്ത്യൻ ഫുട്ബാളിനെ ഗുരുതരമായി ബാധിക്കും. ഞങ്ങൾ ദുബായിൽ എത്തിയത് പ്രീ സീസൺ ടൂർണമെന്റിന് വേണ്ടിയാണ്.”

“സംഘാടകർ എല്ലാ സൗകര്യങ്ങളും ചെയ്തുതന്നു. നിരവധി മലയാളികളാണ് ഞങ്ങൾക്ക് വേണ്ടി ഇവിടെ കാത്തിരുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കണമെന്ന ആഗ്രഹമുണ്ട്, എന്നാൽ വിലക്ക് വന്നതോടെ കളിക്കാൻ കഴിയാത്ത അവസ്ഥയാണ്.

“ഫിഫ വിലക്കിൽ ഞാൻ നിരാശനാണ്. അന്താരാഷ്ട്ര ടീമുമായി പരിശീലന മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എത്രയും വേഗം വിലക്ക് മാറി ഗ്രൗണ്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന് ഇനി ആഭ്യന്തര സൈനിങ് ഉണ്ടാകില്ലെന്ന് യെല്ലോ മാൻ..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ നൽകുന്ന എനർജി വേറെ ലെവൽ..