in

ക്ലോപ്പിനോട് കലഹിച്ചു ലിവർപൂൾ താരം മാനെ

ക്ലോപ്പിനോട് കലഹിച്ചു ലിവർപൂൾ താരം മാനെ.
ക്ലോപ്പിനോട് കലഹിച്ചു ലിവർപൂൾ താരം മാനെ. (Sky Sports)

ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ ലിവർ പൂളിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സാദിയോ മാനെ. സെനഗൽ താരം ആൻഫീൽഡിൽ എത്തിയ ശേഷം അവരുടെ പ്രകടനം ഏറെ മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇടയ്ക്ക് കുറച്ചു കാലം ലിവർ പൂളിന് താരത്തിന്റെ സേവനം നഷ്ടമായിരുന്നു. ആ കാലഘട്ടത്തിൽ അവരുടെ പ്രകടനം താഴേക്ക് പോയിരുന്നു.

നിലവിൽ ലിവർപൂൾ പരിശീലകനായ യൂർഗൻ ക്ലോപ്പുമായി സാദിയോ മാനെ അത്ര രസത്തിലല്ല എന്നാണ് സൂചനകൾ. അടുത്തിടെയായായി അവർ തമ്മിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും അപൂർവ്വമാണ്‌. അതിന് പുറമേയാണ് ഇന്നലത്തെ സംഭവം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ്‌ ട്രാഫോഡിൽ നടന്ന മത്സരം വിജയിച്ച ശേഷം കൈ കൊടുക്കാൻ ചെന്ന ക്ലോപ്പിനെ അവഗണിച്ചു മാനെ നടന്നു നീങ്ങുകയായിരുന്നു.

ഇന്നലെ ആദ്യ ഇലവനിൽ മാനെ ഉണ്ടായിരുന്നില്ല. 74 ആം മിനിറ്റിൽ ഡിയാഗോ ജോട്ടേക്ക് പകരക്കാരനായി ആണ് മാനെ എത്തിയത്. തന്നെ ആദ്യ ഇലവനിൽ ഇറക്കത്തത് ആയിരിക്കാം മാനെ ഇന്നാലെ അത്തരമൊരു പ്രതികരണം നടത്തിയതിന്റെ കാരണം. എന്നാൽ ജോട്ടേ ഗോൾ നേടി ക്ലോപ്പിന്റെ തീരുമാനം ശരിയായിരുന്നു എന്നു തെളിയിച്ചിരുന്നു.

പക്ഷേ ഇന്നലെ ഗോളി മാത്രം മുന്നിൽ നിൽക്കെ ഒരവസരം മാനെ പാഴാക്കുകയും ചെയ്തിരുന്നു. മാനെ ക്ലോപ്പിന് കൈ കൊടുക്കാതെ പോയതിനെ പല മുൻ ലിവർപൂൾ യുണൈറ്റഡ് താരങ്ങളും നിശിതമായി വിമർശിച്ചു. എന്നാൽ ക്ലോപ്പ് ഈ കാര്യത്തിൽ മാനേക്ക് അനുകൂലമായ നിലപാട് ആണ് എടുത്തത്.

തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നു പറഞ്ഞ ലിവർപൂൾ പരിശീലകൻ, മാനെയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി പകരം ജോട്ടേയെ ഇറക്കാൻ ഉള്ള തീരുമാനം വളരെ വൈകിയാണ് എടുത്തത് എന്നു പറഞ്ഞു. അത് കൊണ്ട് ഈ വിവരം തനിക്ക് നേരത്തെ മാനെയെ അറിയിക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞ അദ്ദേഹം ആ നിരാശ കാരണമാകാം മാനെ അങ്ങനെ പെരുമാറിയത് എന്നു പറഞ്ഞ്‌ താരത്തിനെ ന്യായീകരിച്ചു.

SOURCE: Daily Mail

പ്രതിഷേധത്തിന്റെ അഗ്നിയിൽ യുണൈറ്റഡ് സ്വയം എരിഞ്ഞു വീണു.

പ്രതിഷേധത്തിന്റെ അഗ്നിയിൽ യുണൈറ്റഡ് സ്വയം എരിഞ്ഞു വീണു

ജെയിംസ് പാർക്കിലെ പുൽത്തകിടിയിൽ സിറ്റിയുടെ തേരോട്ടം

ജെയിംസ് പാർക്കിലെ പുൽത്തകിടിയിൽ സിറ്റിയുടെ തേരോട്ടം