in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

അഡ്രയൻ ലൂണയെ എല്ലാരും മാതൃകയാക്കേണ്ടേ താരമാണെന്ന് മുൻ ഇന്ത്യൻ താരം

ഫൈനലിൽ ലൂണയുടെ മാന്ത്രികതക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രദീപ്‌ കൂട്ടിച്ചേർക്കുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ ഇതിനോടകം ഏഴു അസ്സിസ്റ്റും ആറു ഗോളും സ്വന്തമാക്കി കഴിഞ്ഞു.

kbfc rocks

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം അഡ്രയൻ ലൂണയെ എല്ലാരും മാതൃകയാക്കേണ്ടേ താരമാണെന്ന് മുൻ ഇന്ത്യൻ മധ്യനിര താരം എൻ പി പ്രദീപ്‌.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ലൂണ കഴിഞ്ഞ ദിവസം സെമി ഫൈനലിൽ നേടിയ ഗോളിനെ പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.അദ്ദേഹം ഗോൾ നേടിയ ടെക്‌നിക്കിൽ ഗോൾ നേടണമെങ്കിൽ 100 മണിക്കൂറിൻ മേലെയുള്ള പരിശീലനം ആവശ്യമാണ്. എല്ലാവർക്കും കഴിയാവുന്ന ഒരു രീതിയല്ല ഇത് .ഈ ഐ എസ് ൽ സീസണിൽ ലൂണയും ലിസ്റ്റണും മാത്രമാണ് അത്തരത്തിൽ ഗോളുകൾ നേടിയിട്ടുള്ളത്.

ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന്റെ ആത്മാവിനെ ലൂണ ഉൾക്കൊള്ളുന്നു. തളരാത്ത പോരാളിയായ അദ്ദേഹം എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനും പ്രതിരോധത്തെ സഹായിക്കാനും മടിക്കില്ല. തന്റെ കാൽക്കീഴിൽ പന്തുമായി, അവൻ എപ്പോഴും തന്റെ മുന്നിൽ ഒരു കളിക്കാരനെ കണ്ടെത്താൻ നോക്കുന്നു, ഇടയ്ക്കിടെ ഗോൾ നേടാനും അദ്ദേഹം ശ്രമിക്കുന്നു.

ഫൈനലിൽ ലൂണയുടെ മാന്ത്രികതക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രദീപ്‌ കൂട്ടിച്ചേർക്കുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ലൂണ ഇതിനോടകം ഏഴു അസ്സിസ്റ്റും ആറു ഗോളും സ്വന്തമാക്കി കഴിഞ്ഞു.

ആരാധകർക്ക് വേണ്ടി കിരീടം നേടുകയെന്നത് തങ്ങളുടെ കടമയാണെന്ന് ഇവാൻ വുകമനോവിച്..

തരംഗമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഹോട്ടലിലെ ആഘോഷം, വീഡിയോ പുറത്ത് ..