in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

തരംഗമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഹോട്ടലിലെ ആഘോഷം, വീഡിയോ പുറത്ത് ..

ഞായറാഴ്ചയാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ് സി യാണ്. ഇരു ടീമുകളും തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യവെക്കുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്. ആവേശകരമായ ഫൈനലിന്‌ വേണ്ടി നമുക്ക് കാത്തിരിക്കാം.

തരംഗമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഹോട്ടലിലെ ആഘോഷം.കുറച്ചു മുന്നേ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തു വിട്ട വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒത്തിണക്കവും താരങ്ങൾ തമ്മിലുള്ള ബന്ധവും ഈ വീഡിയോയിൽ വ്യക്തമാണ്. തങ്ങൾ ഒരു കൂട്ടം കളിക്കാരും പരിശീലകർ മാത്രമല്ല ഒരു കുടുംബമാണെന്ന് ഒരിക്കൽ കൂടി ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ഇതിന് മുന്നേ ഇത് പോലെ ഒരു കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകർ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഫൈനലിൽ സ്റ്റേഡിയം മഞ്ഞകടലാകുമെന്ന് ഉറപ്പാണ്.ആരാധകർക്ക് വേണ്ടി കിരീടം നേടുന്നത് തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ കടമയെന്ന് പരിശീലകൻ ഇവാൻ വുകമനോവിച് ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു.

ഞായറാഴ്ചയാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ് സി യാണ്. ഇരു ടീമുകളും തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യവെക്കുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്. ആവേശകരമായ ഫൈനലിന്‌ വേണ്ടി നമുക്ക് കാത്തിരിക്കാം.

അഡ്രയൻ ലൂണയെ എല്ലാരും മാതൃകയാക്കേണ്ടേ താരമാണെന്ന് മുൻ ഇന്ത്യൻ താരം

സൂപ്പർ താരം പി എസ് ജി വിടുന്നു..