in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സച്ചിൻ മുത്താണ്; സച്ചിനെ പറ്റി ലൂണ പറഞ്ഞ വാക്കുകൾ വൈറലാവുന്നു

അവസാന മത്സരത്തിൽഈസ്റ്റ്‌ ബംഗാളിനെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-1 എന്ന സ്‌കോർ ലൈനിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ഡൈസൂകി സകായി, ഡയമന്തക്കോസ് എന്നിവരാണ് ഗോളുകൾ നേടിയതെങ്കിലും മത്സരത്തിൽ ആരാധകരുടെ ഹൃദയം കവർന്നത് ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷാണ്.

മത്സരത്തിൽ ഏറെ നിർണായകമായ നിമിഷങ്ങളിൽ രണ്ട് പെനാൽറ്റി കിക്കുകളാണ് സച്ചിൻ ഗോൾ വലയ്ക്കുള്ളിൽ കയറാതെ രക്ഷിച്ചത്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്ലിറ്റൻ സിൽവയുടെ കിക്കുകളാണ് സച്ചിൻ തടുത്തിട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ബ്ലാസ്റ്റേഴ്‌സ് 1-0 എന്ന നിലയിൽ മുന്നിട്ട് നിൽക്കുമ്പോഴാണ് 83 ആം മിനുട്ടിൽ തുടരെ തുടരെ രണ്ട് പെനാൽറ്റി കിക്കുകൾ ഈസ്റ്റ്‌ ബംഗാളിന് ലഭിക്കുന്നത്. എന്നാൽ സിൽവയെടുത്ത രണ്ട് കിക്കുകളും തടഞ്ഞിട്ട് സച്ചിൻ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പാക്കുകയിരുന്നു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സച്ചിനെ ആരാധകർ വാനോളം പുകഴ്ത്തുമ്പോൾ സച്ചിനെകുറിച്ച് ഒരു വർഷം മുമ്പ് ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വർഷങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റാഗ്രാമിൽ സച്ചിന്റെ പ്രകടനത്തെ ലൂണ പ്രശംസിച്ചത്.

ഓരോ ദിവസവും ഓരോ പാഠങ്ങൾ പഠിച്ച് മുന്നേറിയാൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾ കീപ്പറായി നിനക്ക് മാറാമെന്നാണ് സച്ചിനെ കുറിച്ച് ലൂണ അന്ന് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്.ഈസ്റ്റ് ബംഗാളിനെതിരെ സച്ചിൻ നടത്തിയ മിന്നും പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുമ്പോൾ ലൂണയുടെ പഴയ കമന്റും ശ്രദ്ധനേടുകയാണ്.

ഇനിയൊരു തിരിച്ചുവരവില്ല; ആരാധകരെ നിരാശയിലാഴ്ത്തി മെസ്സി

റൊണാൾഡോയും മെസ്സിയും വീണ്ടും ഒരുമിക്കുന്നു എന്ന് റിപ്പോർട്ട്