മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയ്‌ക്കായി ബാഴ്‌സലോണ ഒരു കരാർ തയ്യാറാക്കുന്നു. രണ്ട് വർഷത്തെ കാലാവധി ഉള്ള കരാറിൽ താരം സ്പാനിഷ് ക്ലബിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ലാ പോർട്ടോറിയയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അഗ്യൂറോ ഒരു പേകട്ടിന് സമ്മതിച്ചിട്ടുണ്ട്. 5 മില്യൺ ഡോളർ വാർഷിക ശമ്പളത്തിൽ ബാഴ്‌സലോണയിൽ കളിക്കാൻ തയ്യാറാണ് എന്നാണ് അറിയുന്നത്. മെസ്സിക്ക് ചേർന്ന ഒരു സ്ട്രെക്കിങ് പങ്കാളിയെ തേടി നടക്കുന്ന ബാഴ്‍സലോണക്ക് ഇതൊരു അനുഗ്രഹം ആകും.
അടുത്ത സീസണിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കുമെന്ന് അർജന്റീന താരം അഗ്യൂറോ ഉറപ്പിച്ചു കഴിഞ്ഞു.
33-കാരനായ മെസ്സി ബാഴ്‍സ വിടുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു എങ്കിലും അഗ്യൂറോ സിറ്റിയുമായി കരാർ നേടിയിട്ടില്ല. അദ്ദേഹം ബാഴ്‌സയിൽ എത്തിയാൽ അർജന്റീന താരങ്ങൾക്ക് അവർ തമ്മിലുള്ള ഒത്തിണക്കം വർധിക്കും. ഇത് നടന്നാൽ മെസ്സിക്ക് എല്ലാ അർത്ഥത്തിലും അതൊരു ആശ്വാസം ആയിരിക്കും.