ഒരു ഔട്ക്ലാസ്സ് പ്രകടനത്തിലൂടെ ഹാളണ്ടും മാർക്കോസ് റൂസും ബെല്ലിൻഗ്രാമും അണിനിരന്ന ഡോർട്മുണ്ടിനെ തകർത്തു അയാക്‌സ്.
ഡൂസൻ ടാഡിച്ച് എടുത്ത ഫ്രീ കിക്കിലൂടെ മാർക്കോസ് റൂസിന്റെ വക അയാക്സിന്റെ ആദ്യ ഗോൾ. രണ്ടാം ഗോൾ ഒരു കിടിലൻ ഷോട്ടിലൂടെ ഡെയ്‌ലി ബ്ലിൻഡിന്റെ വക.
ആദ്യ പകുതിയിൽ രണ്ടു ഗോൾ വഴങ്ങി എങ്കിലും രണ്ടാം പകുതിയിൽ തിരിച്ചു വരാമെന്ന ഡോർട്മുണ്ട് സ്വപ്‌നങ്ങൾ തകർത്തു രണ്ടു ഗോൾ കൂടി കണ്ടെത്തി ടെൻ ഹാഗ് എന്ന തന്ത്രജ്ഞൻ ഡോർട്മുണ്ടിനെ വലിയ പരാജയത്തിലേക്ക് തള്ളി വിട്ടു.
രണ്ടാം പകുതിയിലെ ആദ്യ ഗോൾ ബ്രസീലിയൻ യുവ സെൻസേഷൻ ആന്റണിയുടെ വക ആയിരുന്നു ഒരു മികച്ച ഷോട്ടിലൂടെ. രണ്ടാം ഗോൾ എവെർട്ടണിൽ നിന്നും അയാക്സിലേക്ക് കൂടു മാറി മിന്നും ഫോമിൽ കളിക്കുന്ന സെബാസ്റ്റ്യൻ ഹാളറിന്റെ സംഭാവനയും.
തന്ത്രങ്ങൾ പലതും മാറ്റി മാറ്റി മാർക്കോ റോസ് പരീക്ഷിച്ചെങ്കിലും ഡോർട്മുണ്ടിന് അയാക്സിന്റെ മാദ്രിക ഫുട്‍ബോൾ മറികടക്കാൻ ആയില്ല.