ഒരു 20-20ക്രിക്കറ്റിൽ 4 ഓവർ എറിഞ്ഞ ബൗളർ 24 ബൗളും ഡോട്ട്ബൗൾ ആക്കി അക്ഷയ് കര്‍നേവാർ. 4 ഓവറിൽ റൺസ് ഒന്നും വിട്ട് നൽകാതെ രണ്ട് വിക്കറ്റുകൾ ആണ് യുവ യുവ വിദർഭ ഇടംകയ്യൻ സ്പിന്നർ സ്വന്തം ആക്കിയത്. ടി20യിൽ 24 ബൗൾ റൺസ് നൽകാത്ത ആദ്യ ബൗളർ എന്ന റെക്കോർഡ് ആണ് സ്വന്തം പേരിൽ കുറിച്ചത്.
ഈ വർഷത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മണിപ്പൂരും വിദർഭ മത്സരത്തിൽ ആണ് അക്ഷയ് ഈ അപൂർവ നേട്ടം കൈ വരിച്ചിരിക്കുന്നത്.4-4-0-2ഇങ്ങനെ ആയിരുന്നു ബൗളിംഗ് പ്രകടനം. ഈ പ്രകടനത്തോടെ പാക്കിസ്ഥാൻ ബൗളർ ഇർഫാന്റെ പേരിൽ ഉള്ള റെക്കോർഡ് ആണ് അക്ഷയ് തിരുത്തി കുറിച്ചത്..
ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 222റൺസ് നേടി,വിദർഭക്ക് വേണ്ടി ജിതേഷ് 72 അപൂർവ് 71 റൺസ് നേടി.വലിയ വിജയ ലക്ഷ്യം തേടി ഇറങ്ങിയ മണിപ്പൂരിനെ അക്ഷയുടെ മിന്നും പ്രകടനത്തിൽ 55 റൺസിന് പുറത്താക്കി 167 റൺസിന്റെ വൻ വിജയം സ്വന്തം ആക്കി.
അക്ഷയ് 15 ഫസ്റ്റ്ക്ലാസ് മത്സരത്തിൽ നിന്ന് 36 വിക്കറ്റുകളും,44 ടി20 മത്സരത്തിൽ നിന്ന് 43 വിക്കറ്റുകളും നേടിയിട്ടുണ്ട്.2016 മുതൽ ആർ.സി.ബി താരം ആയിരുന്നെങ്കിലും ഇത് വരെ ഐപിൽ അരങ്ങേറ്റം കിട്ടിയിട്ടില്ല..
ഇന്ന് നടന്ന സിക്കിം,വിദർഭ മത്സരത്തിലും ഞെട്ടിക്കുന്ന പ്രകടനം ആണ് അക്ഷയ് പുറത്ത് എടുത്തത് .4 ഓവറിൽ വെറും 5 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റുകൾ ആണ് നേടിയത്.ഈ വർഷത്തെ ഐപിൽ ലേലത്തിൽ കോടികൾ വാരി കൂട്ടുന്ന താരം ആകും അക്ഷയ്.