മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയർ തിങ്കളാഴ്ച കുടുംബത്തോടൊപ്പം നോർവേയിലേക്ക് മടങ്ങിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരും സ്റ്റാഫുമെല്ലാം തങ്ങൾക്ക് നൽകിയ ഒരാഴ്ചത്തെ അവധിയിൽ ആശ്ചര്യപ്പെട്ടു .
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ക്വാഡിലെ വലിയൊരു ഭാഗം അന്താരാഷ്ട്ര ഡ്യൂട്ടിയിലുള്ളതിനാൽ, ബാക്കിയുള്ള കളിക്കാർക്കും യുണൈറ്റഡ് ബാക്ക്‌റൂം ടീമിനും ക്യാറിംഗ്ടണിൽ പരിശീലനത്തിനായി അവരെ ഉൾപ്പെടുത്തുന്നതിനുപകരം ഒരു ഇടവേള നൽകാൻ പരിശീലകൻ സോൾഷ്യയർ തീരുമാനിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു .
ഓൾഡ് ട്രാഫോർഡിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ നീക്കം അപ്രതീക്ഷിതമാണെന്ന് പറയപ്പെടുന്നു.
നോർവീജിയൻ സ്വദേശിയായ ഒലെ ഗുന്നാർ സോൾഷ്യയർ തന്റെ ഭാര്യ സിൽജെയ്ക്കും മക്കളായ നോഹയ്ക്കും ഏലിജയ്ക്കുമൊപ്പം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ജെറ്റിൽ തന്റെ ജന്മനാടായ ക്രിസ്റ്റ്യാൻസുന്ദിലേക്ക് യാത്ര ചെയ്തു.
കഴിഞ്ഞ 12 കളികളിൽ ആറിലും തോൽക്കുകയും, കൂടാതെ സിറ്റിയെയും ലിവർപൂളിനെയും ഓൾഡ് ട്രാഫോഡിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതോടെ പരിശീലകൻ സോൾസ്‌ജെയർ ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു.
എന്നാൽ യുണൈറ്റഡ് ക്ലബ്ബുമായി സംബന്ധിച്ച വൃത്തങ്ങൾ വീണ്ടും സൂചിപ്പിക്കുന്നത് 48-കാരന്റെ പരിശീലക ജോലിക്ക് ഉടനടി ഭീഷണിയിലല്ലെന്നും നവംബർ 20-ന് വാട്ട്‌ഫോർഡിനെതിരെയുള്ള ലീഗ് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക ചുമതലയിൽ അദ്ദേഹം തന്നെ തുടരുമെന്നാണ് .
ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ..
ഗോൾകീപ്പർമാർ:
ലീ ഗ്രാന്റ്, ടോം ഹീറ്റൺ, ഡീൻ ഹെൻഡേഴ്സൺ
ഡിഫൻഡർമാർ:
റാഫേൽ വരാനെ, ഫിൽ ജോൺസ്, അലക്സ് ടെല്ലസ്, ആരോൺ വാൻ-ബിസാക്ക
മിഡ്ഫീൽഡർമാർ:
ജുവാൻ മാറ്റ, ജെസ്സി ലിംഗാർഡ്, അമദ് ഡിയല്ലോ, നെമാഞ്ച മാറ്റിക്, ഡോണി വാൻ ഡി ബീക്ക്
ഫോർവേഡ്സ്:
ആന്റണി മാർഷ്യൽ, മാർക്കസ് റാഷ്ഫോർഡ്, മേസൺ ഗ്രീൻവുഡ്, ജാഡോൺ സാഞ്ചോ