in

ബ്രസീലിൽ നിന്നൊരു കരുത്തൻ ISL-ലേക്ക് വരുന്നു, കരാർ ഒപ്പിട്ടു കഴിഞ്ഞു .

Alan Costa

ഇന്ത്യൻ സൂപ്പർ ലീഗിൽ കാലെടുത്തു കുത്തിയ നാൾ മുതൽ ഏറ്റവും സ്ഥിരതയുള്ള പ്രകടനം നടത്തിയ ക്ലബ്ബുകളിൽ ഒന്നാണ് ബംഗളൂരു ആസ്ഥാനമാക്കിയ ബംഗളൂരു എഫ്സി.

എല്ലാ സീസണുകളിലും എടുത്തുപറയേണ്ട സവിശേഷതകളിൽ ഒന്നാണ് അവരുടെ ഒരു ഉരുക്ക് കോട്ട പോലെയുള്ള പ്രതിരോധം .

ഇത്തവണയും ആ അഭേദ്യമായ പ്രതിരോധ കോട്ടയുടെ കരുത്ത് വർദ്ധിപ്പിക്കാൻ തന്നെയാണ് അവരുടെ നീക്കം. അതിനായി ആണ് അവർ പുതിയൊരു വിദേശ സൈനിങ് നടത്തിയിരിക്കുന്നത്.

കളിക്കളത്തിലെ കുമ്മായവരക്കുള്ളിൽ സാമ്പാ നൃത്തച്ചുവടുകളുമായി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കാനറികളുടെ നാട്ടിൽ നിന്നും ഒരു പടുകൂറ്റൻ ഡിഫൻഡർ ആണ് ബംഗളൂരു എഫ് സിയിലേക്ക് വരുന്നത്.

രണ്ടു വർഷത്തെ കരാറിലാണ് അലൻ ഹെട്രിക്കസ് കോസ്റ്റ എന്ന ബ്രസീലിയൻ താരം എത്തുന്നത്. സാവോപോളോയിൽ ആണ് താരം ജനിച്ചുവളർന്നത്.നിരവധി ബ്രസീലിയൻ ക്ലബ്ബുകൾക്ക് ഈ ബൂട്ടു കെട്ടി പരിചയമുള്ള ഈ പ്രതിരോധത്തിലെ കരുത്തൻ,

ആദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത് അലൻ കോസ്റ്റയുടെ വരവോടുകൂടി ബാംഗ്ലൂർ പ്രതിരോധത്തിന് കരുത്തു പതിന്മടങ്ങ് വർദ്ധിക്കും എന്നത് ഉറപ്പാണ്.

ബാംഗ്ലൂരുവിന്റെയും ATKയുടെയും യോഗ്യത നഷ്ടമാകുന്നു

ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഗാരിത് ബെയിലിന്റെ പ്രഖ്യാപനം