ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 32 വയസ്സ് മാത്രം പ്രായമുള്ള റയൽ മാഡ്രിഡിന്റെ വെയിൽസ് താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണ്. പ്രതിവാരം 60 ലക്ഷം പൗണ്ട് റയൽമാഡ്രിഡ് ക്ലബ്ബിൽ നിന്നും പ്രതിഫലം പറ്റുന്ന താരമാണ് ഗാരിത് ബെയിൽ.
വർഷങ്ങൾക്കുമുൻപ് ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹാം സ്പറിൽ നിന്നുക ലോക റെക്കോർഡ് തുകയ്ക്ക് ആയിരുന്നു സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് നിരയിലേക്ക് അദേഹത്തിന്റെ ട്രാൻസ്ഫർ. എന്നാൽ താരത്തിന് റയലിന്റെ ജേഴ്സിയിൽ കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല.
അന്നുമുതൽ അദ്ദേഹത്തിനെ പരിക്കുകൾ നിരന്തരം വിടാതെ പിന്തുടരുകയായിരുന്നു. ഫുട്ബോളിന്റെ ചരിത്രത്തിൽ ഇത്രത്തോളം പരിക്കുകൾ കിട്ടിയ മറ്റൊരു താരം ഉണ്ടോ എന്ന് പലരും സംശയിച്ചു പോകുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന് വന്നിരുന്ന പരിക്കുകൾ.
താരത്തിന് ഏകദേശം ഒരു വർഷത്തേക്ക് കൂടി റയലിന്റെ കരാർ ശേഷിക്കുന്നുണ്ട്. യൂറോയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ദുർബലർ എന്ന് പലരും എഴുതിത്തള്ളി ഡെൻമാർക്ക് ബെയിലിന്റെ പരാജയപ്പെടുത്തി വിട്ടത്.
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു ബെയിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ക്ലബ് ഫുട്ബോളിൽ നിന്ന് മാത്രമേ അദ്ദേഹം വിരമിക്കുന്നുള്ളൂ. 2022 നടക്കുന്ന ഖത്തർ ലോകകപ്പിൽ അദ്ദേഹം വെയിൽസിനായി ബൂട്ടു കെട്ടാൻ അദ്ദേഹം തീർച്ചയായും കാണും എന്ന് പറഞ്ഞു.
അതുവരെ എങ്കിലും താരം ക്ലബ്ബ് ഫുട്ബോളിൽ തുടരണമെന്നാണ്
അദ്ദേഹത്തിൻറെ ആരാധകർക്ക് അപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഏതായാലും ബെയിൽ തന്നെ തീരുമാനം മാറ്റുമോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല.