in

സ്വപ്നങ്ങളിലേക്ക് ചിറകടിച്ചുയരുകയാണ് അസൂറിപ്പട

Italy [EURO]

32 മത്സരങ്ങളായി അപരാജിത കുതിപ്പുമായി റോബർട്ടോ മാഞ്ചിനിയുടേ ഇറ്റലിയും കഴിഞ്ഞ 29മത്സരങ്ങളിൽ ഒന്ന്‌ മാത്രം പരാജയപ്പെട്ട സ്പെയിനും വെംബ്ലി സ്റ്റേഡിയത്തിലെ പുൽ തകിടികളെ ചൂടുപിടിപ്പിക്കുമ്പോൾ ലോക കായിക പ്രേമികളും ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു. പ്രതിരോധ ഫുടബോളിനു പേര് കേട്ട ഇറ്റലി റോബർട്ടോ മാഞ്ചിനിയുടെ കീഴിൽ കംപ്ലീറ്റ് അറ്റാക്കിങ്‌ മോഡിലോട്ട് മാറ്റിയപ്പോൾ കളിമികവും ചടുലതയും ഗതകാല പ്രകടങ്ങളിൽ നിന്നും മുന്നിട്ട് നിന്നിരുന്നു. മറുവശത്തു ടിക്കി ടാക്ക യുടേ വക്താക്കളായ സ്പെയിൻ ലൂയിസ് എൻറിക്ക യുടേ കീഴിൽ യൂറോപ്പിലെ തന്നെ മികച്ച യുവനിരയുമായാണ് രംഗ പ്രവേശനം. ഡാനി ഓൾമോ,ഫെറാൻ ടോറസ്, ഒയർസബാൽ എന്നീ യുവ പ്രതിഭാ ധനരാണ്‌ സ്പെയിൻ മുന്നേറ്റങ്ങൾ നയിച്ചത്.

ആദ്യ പകുതിയിൽ പന്തു കൈവശം വെക്കുന്നതിൽ മുന്നിട്ട് നിന്ന സ്പെയിൻ ഒട്ടനവധി ലോങ്ങ് റേഞ്ച് ഷോട്ടുകളുമായി ഇറ്റാലിയൻ ഗോൾ മുഖം തകർത്തെറിയാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. എന്നാൽ ഇറ്റാലിയൻ താരങ്ങളും ഒട്ടും പിന്നോട്ടടിക്കാൻ ഒരിക്കമല്ലാതിരുന്നതിനാൽ ഗോൾ വല ഭേദിക്കാൻ ആയില്ല.

യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച കേളികേട്ട ഇറ്റാലിയൻ മുന്നേറ്റ നിരയും ആദ്യ പകുതിയിൽ വെബ്ലി സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ഇറ്റാലിയൻ ആരാധകർക്ക് നിരാശ സമ്മാനിച്ചു. ഇരു ടീമുകൾക്കും ലക്ഷ്യം കാണാൻ ആദ്യ പകുതിയിൽ സാധിച്ചില്ല.

രണ്ടാം പകുതിയിൽ ഇടതു വിങ്ങിലൂടെ ചിയേസ നടത്തിയ മുന്നേറ്റത്തിനൊടുവിൽ തൊടുത്ത മാരിവിൽ ഷോട്ടിന് മുന്നിൽ സ്പാനിഷ് ഗോളി ഉനൈ സൈമൺ നിഷ്പ്രഭനായി. യുവന്റസ് താരത്തിന്റെ വിങ്ങുകളിലൂടെയുള്ള മിന്നൽ പിണരുകൾക്കു മുന്നിൽ സ്പാനിഷ് പ്രതിരോധം പലപ്പോഴും കാഴ്ചക്കാരായി. ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഫെറാൻ ടോറസിനെ പിൻവലിച്ചു അൽവാരോ മൊറാറ്റയെ കളത്തിലിറക്കിയ ലൂയിസ് എൻറിക്കയുടെ തന്ദ്രം 80ആo മിനുട്ടിൽ ലക്ഷ്യത്തിലെത്തുന്നതാണ് കാണാനായത്. സ്പാനിഷ് ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി മൊറാട്ട സ്പെയിനിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. നിരവധി ഷോട്ടുകൾ ഇറ്റാലിയൻ ഗോൾ വല ലക്ഷ്യമാക്കി സ്പാനിഷ് മുന്നേറ്റ നിര ഉതിർത്തെങ്കിലും ഡോണര്മ്മ തീർത്ത ഉരുക്കു കോട്ട തകർത്തു മേന്നേറാൻ സാധിച്ചില്ല.

അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തിൽ പക്ഷെ വിജയഗോൾ കണ്ടെത്തുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടതിനാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. സ്പെയിനിനായി പെനാൽറ്റി എടുത്ത ഡാനി ഓൾമോ യും അൽവാരോ മൊറാട്ടക്കും പിഴച്ചപ്പോൾ, ബെലോട്ടി, ബൊനുചി,ബെർണാഡശി,ജോർജിനോ എന്നിവർ ഇറ്റലിക്കായി ലക്ഷ്യം കണ്ടു അസൂറിപ്പടയെ യൂറോ 2020 കിരീട പോരാട്ടത്തിലേക്ക് നയിച്ചു.

കലാശക്കൊട്ടിൽ ഡെന്മാർക്ക് ഇംഗ്ലണ്ട് മത്സരവിജയായികളാകും അസൂറിപ്പടയുടെ എതിരാളികൾ.

ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഗാരിത് ബെയിലിന്റെ പ്രഖ്യാപനം

ഇന്ത്യൻ ക്രിക്കറ്റിന്റെ രക്ഷകൻ, സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയ അവതാരം