ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മോഹങ്ങൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് എ എഫ് സിയുടെ പുതിയ പുതിയ തീരുമാനം വരുന്നു. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങൾ ഉപേക്ഷിക്കാനാണ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ.
കോവിഡ് പ്രതിസന്ധിമൂലം നേരത്തെ തന്നെ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുതിനെ പറ്റി പല തരത്തിലുള്ള സന്ദേഹങ്ങൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ എടികെ മോഹൻബഗാന്റെയും ബംഗളൂരു എഫ് സിയുടെയും കാര്യമാണ് ഇപ്പോൾ സംശയത്തിൽ ആയത്.
ഗ്രൂപ്പിലെ മത്സരങ്ങൾക്ക് പര്യാപ്തമായ തരത്തിൽ വേദി ഒരുക്കുവാൻ ഇന്ത്യയിൽ കഴിയില്ല എന്ന അവസ്ഥയാണ് (ഇവർക്ക്) ഈ ക്ലബ്ബുകൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷകളുടെ മേൽ തീ മഴപെയ്യുന്നതുപോലെയാണ് ഈ ഒരു തീരുമാനം വന്നിരിക്കാൻ പോകുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വേദിയൊരുക്കുക എന്നത് ഏറെക്കുറെ അസാധ്യമായ ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെയാണ്. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അധികാരികൾ ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് വരുന്നത്.
ബംഗ്ലാദേശ് ബംഗ്ലാദേശിൽ വച്ചു ടൂർണ്ണമെൻറ് നടത്താനാണ് നിലവിലെ തീരുമാനമെങ്കിലും ബംഗ്ലാദേശ് ഇപ്പോൾ ലോക്ക് ഡൗണിന്റെ പിടിയിലാണ്. ഇനിയുള്ള ഏകപ്രതീക്ഷ മാൽദീവസ് മാത്രമാണ് എന്തുതന്നെയായാലും. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളായൻബാംഗ്ലൂരിന്നും എടികെ മോഹൻബഗാനും എന്തായാലും മത്സരിക്കാൻ കഴിയില്ല എന്നത് ഏറെക്കുറെ ഉറപ്പായ കാര്യം തന്നെയാണ്.