എക്സ്ട്രീം ഡി സ്പോർട്സ് :2021 മെയ് 16, ലിവർപൂൾ വെസ്റ്റ് ബ്രോമവിച് ന്നെ നേരിടുക ആണ്. മത്സരത്തിന്റെ 94 ആം മിനിറ്റ്, സ്കോർ 1-1.ലിവർ പൂൾ കോർണർ, അലക്സാണ്ടർ അർനോൾഡ് കോർണർ എടുക്കുക്കുക ആണ് . ഉയർന്നു പൊങ്ങി വന്ന ആ പന്തിനെ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് എത്തിച്ചു അയാൾ ചരിത്രം സൃഷ്ടിച്ചരിക്കുന്നു. അതെ പ്രീമിയർ ലീഗ് ഭരിക്കാൻ ജിയല്ലോ റോസിയിൽ നിന്ന് സാക്ഷാൽ ക്ളോപ് അൻഫീൽഡ് ൽ എത്തിച്ച ആ 29 വയസ്സ്കാരൻ തന്നെ.
വർഷങ്ങൾ കുറച്ചു പുറകോട്ടു സഞ്ചരിക്കാം. കൃത്യമായി പറഞ്ഞാൽ റിയൽ മാഡ്രിഡ് ന്റെ ഗാലറ്റിക്കോ കൂട്ടം തങ്ങളുടെ ഹാട്ട്രിക്ക് കിരീടം സ്വന്തം ആക്കിയ ആ രാത്രി. തങ്ങളുടെ സ്വപനങ്ങൾക് ചിറകുകകൾ നൽകിയ ക്ളോപ് അൻഫീൽഡ് കാർക്ക് വേണ്ടി ക്ലബ് ലോകത്തിലെ ഏറ്റവും വിലയേറിയ കിരീടം സ്വന്തം ആക്കും എന്ന് കരുതിയ ആ രാത്രി.ആ രാത്രിയിൽ അന്ന് ലിവർപൂൾ ന്റെ ഗോൾ വല കാത്ത കാരിയസ് വരുത്തിയ തെറ്റുകൾ ൽ നിന്ന് ബെൻസമ യും ബേയ്ലും ഗോൾ നേടിയപ്പോൾ ആണ് ക്ളോപ്പ് ചിന്തിച്ചു തുടങ്ങിയത് അൻഫീൽഡ് ലെ കോട്ടക്ക് കാവൽ നില്കാൻ ഒരു രക്ഷകനെ വേണമെന്ന്.
അന്ന് അൻഫീൽഡ് കാരുടെയും ക്ളോപ് ന്റെയും ശ്രദ്ധതിരിഞ്ഞത് ഒരു കാനറി പക്ഷിയിലേക്ക് ആയിരുന്നു . അതെ മിശിഹാ ടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്ക് മീതെ പറന്നു ഇറങ്ങിയ റോമാ യുടെ ഗോൾ വല കാത്ത ഒരേ ഒരു അലിസ്സൺ ബെക്കർ. 2018 ൽ റെക്കോർഡ് ട്രാൻസ്ഫർ തുക ക്ക് അദ്ദേഹം അൻഫീൽഡ് ൽ എത്തി.2018-19 സീസൺ ൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനകാർക്ക് ലഭിച്ച ഏറ്റവും കൂടുതൽ പോയിന്റ് എന്നാ റെക്കോർഡ് നേടി കൊണ്ട് സിറ്റി ക്ക് പുറകിൽ ഒരു പോയിന്റ് അകലെ ലിവർപൂൾ പ്രീമിയർ ലീഗ് അടിയറവവെച്ചപ്പോൾ
ഗോൾഡൻ ഗ്ലൗ നേടി കൊണ്ട് അലിസ്സൺ തല ഉയർത്തി തന്നെ നിന്നു.
18-19 സീസൺ അൻഫീൽഡ്കാർ മറക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആണ്. കഴിഞ്ഞ സീസണിൽ റൊണാൾഡോ ടെ റിയൽ ന്നോട് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുത്തിയ ചാമ്പ്യൻസ് ലീഗ് കിരീടം ഇന്ന് അവർ അൻഫീൽഡ് ലെ ട്രോഫി ക്യാബിനറ്റ് ൽ എത്തിച്ചു ഇരിക്കുന്നു. ആദ്യ പാത സെമി ഫൈനൽ ൽ ക്യാമ്പ് നൗ ൽ വെച്ച് മിശിഹാ യുടെ മഴവിൽ ഫ്രീകിക്ക് ന്ന് മുന്നിൽ പകച്ചു പോയ അലിസ്സൺ തന്റെ തെറ്റുകൾ എല്ലാം തിരുത്തി രണ്ടാം പാത സെമിയിൽ ലിവർപൂൾ നാടകിയം ആയി വിജയിച്ചപ്പോൾ ഗോൾ പോസ്റ്റിന്ന് മുന്നിൽ ഉരുക്കു കോട്ട കെട്ടിയ അയാളെ തേടി തന്നെ ആയിരുന്നു ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളിക്ക് ഒള്ള ഗോൾഡൻ ഗ്ലൗ അവാർഡും വന്നത്.
2019-20 പ്രീമിയർ ലീഗ് സീസണിൽ എതിരാളികൾ ഇല്ലാതെ ആണ് ലിവർപൂൾ മുന്നേറിയത്. തങ്ങളുടെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ ഉയർത്തിയപ്പോൾ ഗോൾ അടിച്ചു കൂട്ടിയ മാനേ -ഫിർമിനോ -സലാ ത്രയത്തെ പോലെ തന്നെ ക്ളോപ് ന്റെ സംഘത്തിന്റെ വിജയങ്ങളിൽ പ്രധാന പങ്ക് അദ്ദേഹവും വഹിച്ചു. വർഷങ്ങൾക്ക് ഇപ്പുറം കാനറികൾ കോപ്പ അമേരിക്ക നേടിയപ്പോഴും ടൂർണമെന്റ് ലെ ഗോൾഡൻ ഗ്ലൗ എന്നാ അവാർഡ് ന്ന് മറ്റൊരു അവകാശിയും ഉണ്ടായിരുന്നില്ല
തുടർന്ന് കഴിഞ്ഞ സീസണിൽ അലിസ്സണും ലിവർപൂൾ നും മോശം സീസൺ കളിൽ ഒന്ന് ആയിരുന്നു. തന്നെ താൻ ആക്കിയ പിതാവ് ന്റെ വേർപാട് അയാളുടെ പ്രകടനങ്ങളിൽ വിള്ളൽ വരുത്തി. എങ്കിലും കാലം അയാളെ ഗ്രീക്ക് പുരാണങ്ങളിലെ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തി എഴുനേൽപ്പിച്ചിരിക്കുന്നു. തുടർ വിജയങ്ങുങ്ങൾ ആയി അൻഫീൽഡ്ലെ അത്ഭുത കൂട്ടം മറ്റൊരു ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് തേടി യാത്ര തുടങ്ങി കഴിഞ്ഞു. ഇനി അലിസ്സൺ വേണ്ടത് ഖത്തർ ൽ കാത്തിരിക്കുന്ന കനക കിരീടം തന്നെ ആണ്. തന്റെ കരിയർ ന്റെ പൂർണത ക്ക് വേണ്ടി അദ്ദേഹത്തിന്ന് ആറാം വട്ടം ബ്രസീലേക്ക് വിശ്വകിരീടം എത്തിക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. Happy birthday alisson Becker