in

SRH വീണതോടെ സേഫ് ആയത് CSK യുടെ ഈ റെക്കോഡ്! ഇനിയത് തകർക്കാൻ സാധ്യത ഡൽഹിക്ക്!

[Unbreakable record of csk/bilal/aaveshamclub/ipl]

ബിലാൽ ഹുസൈൻ – IPL ലെ ഏറ്റവും സക്സസ്ഫുൾ ടീം മുംബൈ ഇന്ത്യൻസ് ആണെങ്കിലും സ്ഥിരതയുടെ കാര്യത്തിൽ ലോക ക്രിക്കറ്റില്‍ തന്നെ ചെന്നൈയെ വെല്ലാൻ ആരുമുണ്ടാവില്ല. കഴിഞ്ഞ സീസൺ മാറ്റി നിർത്തിയാൽ കളിച്ചപ്പോഴെല്ലാം ആദ്യ നാലിൽ ഇടംപിടിച്ച ഒരേ ഒരുടീമാണ് CSK.

ടീമുകൾ തുടരെ മൂന്ന് പ്രാവശ്യം ക്വാളിഫൈ ചെയ്യാൻ കഷ്ടപ്പെടുമ്പോൾ ആണ് CSK ആദ്യ 8 സീസണുകളിൽ പ്ലേ ഓഫിന്റെ ഭാഗമായത്. 2008 – മുതൽ 2015 വരെയുള്ള എട്ട് സീസണുകളിൽ CSK പ്ലേ ഓഫ് കളിച്ചു. അതിൽ 2009, 14 ഒഴികെയുളള വർഷങ്ങളിൽ ഫൈനൽ കളിക്കാനും രണ്ട് വട്ടം ചാമ്പ്യൻ സ് ആവാനും CSK ക്ക് കഴിഞ്ഞു.

[Unbreakable record of csk/bilal/aaveshamclub/ipl]

അതിന് ശേഷം ബാൻ കിട്ടിയതോടെ CSK യുടെ പ്ലേ ഓഫ് സ്ട്രീക് അവിടെ അവസാനിച്ചു. പക്ഷേ 2016 തുടങ്ങി കഴിഞ്ഞ വർഷം വരെ പ്ലേ ഓഫ് ക്വാളിഫൈ ചെയ്ത SRH തുടരെ അഞ്ച് വർഷമായി CSK ക്ക് അടുത്ത് വരെ എത്തി. ഇത്തവണ വീണതോടെ അവരുടെ ആ സ്ട്രീക് നഷ്ടമായി.

നിലവിൽ മൂന്ന് സീസണുകളിൽ ക്വാളിഫൈ ആയ ഡൽഹിയാണ് മുന്നിൽ. ഇത്തവണ ക്വാളിഫൈ ചെയ്യാനായാൽ മുംബൈക്ക് കൂടെ കൂടാം. എന്തായാലും CSK യുടെ പ്രതാപകാലത്തെ ഈ റെക്കോഡ് മറികടക്കാൻ ഇവർക്ക് ഇനിയും അഞ്ച് മികച്ച സീസണുകൾ വേണ്ടി വരും!

ഒരുപക്ഷേ ഈ റെക്കോര്‍ഡ് ഇനി കാലങ്ങളോളം തകർക്കാതെ തുടരാനും സാധ്യതയുണ്ട്. അടുത്ത സീസണില്‍ പുതിയ രണ്ട് ടീമുകൾ കൂടി എത്തുന്നതോടെ IPL കുറച്ചുകൂടി ശക്തമാവും, ആദ്യ നാലിൽ എത്തുന്നത് പ്രയാസകരവും ആവും.

ആൻഫീൽഡ് കാരുടെ സ്വപ്നകൾക്ക് ചിറകുകൾ നൽകിയ കാനറി പക്ഷി

ദ്രാവിഡും ധോണിയും തിരിച്ചെത്തും; രാഹുലിനും റിഷബ് പന്തിനും നിർണായക സ്ഥാനങ്ങൾ; t20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള സൂചന നൽകി ബിസിസിഐ അംഗം…