in

വില തുച്ഛം, ഗുണം മെച്ചം! IPL ൽ ഏറ്റവും ചെറിയ സാലറി വാങ്ങി ആത്മാർതഥമായി അടിമപ്പണി എടുക്കുന്ന അഞ്ച് താരങ്ങൾ..!

value for money stars in IPL [IPL/Bilal/aaveshamclub]


1) ഹർഷൽ പട്ടേൽ – 20 ലക്ഷം! അതെ! IPL ൽ 26 വിക്കറ്റുകൾ നേടി പർപിൾ ക്യാപ്പുമായി നിൽക്കുന്ന ഹർഷലിന്റെ സാലറി 20 ലക്ഷം മാത്രമാണ്. 2018 മുതൽ ഡൽഹി സ്ക്വാഡിലുള്ള ഹർഷലിനെ ഈ സീസണിന് തൊട്ട് മൂന്നേ RCB ട്രേഡ് ചെയ്യുകയായിരുന്നു. എന്തായാലും ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ എന്ന ചരിത്ര നേട്ടത്തിന് അരികിൽ നിൽക്കുന്ന ഈ മുപ്പതുകാരനെ ടീമിൽ എത്തിച്ചത് IPL ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച Value for money കച്ചവടങ്ങളിൽ ഒന്നാണ്! by ബിലാൽ ഹുസൈൻ

2) റുതുരാജ് ഗെയ്ക്വദ് – 20 ലക്ഷം; 2019 ലേലത്തിൽ 20 ലക്ഷം രൂപക്കാണ് CSK ഈ യുവ ഓപണറെ ടീമിൽ എത്തിച്ചത്. ആദ്യ വർഷം ബെഞ്ചിലിരുന്നു. രണ്ടാം സീസണിൽ ആദ്യ അവസരങ്ങളിൽ പരാജയപ്പെട്ടു എങ്കിലും അവസാന മൂന്ന് മത്സരങ്ങളിൽ മൂന്ന് ഫിഫ്റ്റിയോടെ ഹാട്രിക് മാൻ ഓഫ് ദ മാച്ചും നേടിയാണ് റുതുരാജ് മടങ്ങിയത്. ഫോം ഇത്തവണയും തുടരുന്നു! 362 റൺസുമായി ഓറഞ്ച് ക്യാപ് ലിസ്റ്റിൽ അഞ്ചാമനാണ് റുതുരാജ്! മൂന്ന് ഫിഫ്റ്റി നേടുകയും രണ്ട് തവണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു!

value for money stars in IPL [IPL/Bilal/aaveshamclub]

3) ദേവ്ദത്ത് പടിക്കൽ – 20 ലക്ഷം; 2019 ലേലത്തിലാണ് ദേവ്ദത്തിനെ RCB ടീമിലെത്തിക്കുന്നത്. 2020 ൽ എല്ലാ മത്സരങ്ങളും കളിച്ച് ടീമിനായി ഏറ്റവുമധികം റൺസ് കണ്ടെത്താൻ ദേവ്ദത്തിനായി. കഴിഞ്ഞ സീസണിലെ എമർജിങ് പ്ലയർ അവാർഡും ദേവിന് ആയിരുന്നു. ഇത്തവണയും മാറ്റമില്ല. ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഉൾപടെ 309 റൺസ് ഇതിനോടകം നേടിക്കഴിഞ്ഞു!

4) രാഹുൽ ത്രിപാഠി – 60 ലക്ഷം; ത്രിപാഠിക്ക് IPL ൽ ഇത് മൂന്നാം ടീമാണ്. നല്ല പ്രകടനങ്ങൾ വന്നു എങ്കിലും ടീമുകൾ ഇതുവരെ അയാളെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല. സീസണിൽ KKR ന് വേണ്ടി ഏറ്റവുമധികം റൺസ് നേടിയ ത്രിപാഠി ടീമിലെ ഏറ്റവും ആത്മാർതഥയുള്ള ഫീൽഡറുമാണ്. രണ്ടാം പകുതിയില്‍ രണ്ട് നല്ല ഇന്നിങ്സുകൾ ത്രിപാഠിയുടെതായി നിന്നും ഉണ്ടായി.

5) ആവേഷ് ഖാൻ – 70 ലക്ഷം; 2018 ലാണ് 70 ലക്ഷം രൂപക്ക് ആവേഷ് ഖാൻ ഡൽഹിയിൽ എത്തുന്നത്. ആറ് മത്സരങ്ങളിൽ നിന്നും വലിയ പ്രകടനങ്ങൾ ഒന്നും തന്നെയില്ല. 2019,2020 വർഷങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച ആവേഷ് 2021 ൽ തീർത്തും വ്യത്യസ്തനായ ബൗളർ ആയി ആണ് എത്തിയത്. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ നേടി പർപിൾ ക്യാപ് ലിസ്റ്റിൽ രണ്ടാമതാണ് ഈ യുവ പേസർ! മുൻകാലങ്ങളിൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. നിലവിൽ 80 ലക്ഷം രൂപ സാലറിയുമായി നാല് വർഷമായി ടീമിനൊപ്പം തുടരുന്ന ദീപക് ചഹറും വാല്യൂ അധികം കൊടുക്കുന്നവരുടെ കൂട്ടത്തിലാണ്!

ടീം സെലക്ഷനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കോഹ്‌ലിയെ നായക സ്ഥാനത്തു നിന്നും പുകച്ചു ചാടിയത്

ദൃഷ്ടാന്തങ്ങൾ വന്നുതുടങ്ങി ക്രിക്കറ്റ് ദൈവങ്ങൾ ഇത്തവണ പഞ്ചാബിന്റെ കൂടെ