in

“സാർ നമ്മള് റെഡിയാണേ.. സമയം നോക്കിക്കോണേ” സഞ്ചു അമ്പയറോട് മലയാളം പറയുന്ന വീഡിയോ വൈറൽ.

Sanju Samson [yahoo Cricket]

27 ാം തീയതി നടന്ന SRH – രാജസ്ഥാൻ മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്. രണ്ടാം ഇന്നിങ്സിൽ ആദ്യ വിക്കറ്റിന് ശേഷമുളള ഇടവേളയിൽ അമ്പയറോട് മത്സരം പുനരാരംഭിക്കാൻ ആവശ്യപ്പെടുകയാണ് സഞ്ചു. ‘സാർ നമ്മള് റെഡിയാണേ.. സമയം നോക്കിക്കോണേ സർ’ എന്ന് സഞ്ചു പറയുന്നത് മലയാളി ആയ അമ്പയർ KM അനന്ദപദ്മനാഭനോട് ആണ്.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്‍ ആയ സഞ്ചുവിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രണ്ട് തവണ ഫൈൻ അടക്കേണ്ടി വന്നിരുന്നു. ഇനി സംഭവിക്കുന്ന പക്ഷം ഒരു മത്സരം നഷ്ടമാവുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. അത്തരത്തിലൊരു പേടിയാണ് ഇതിന് പിന്നിലും.

Sanju Samson [yahoo Cricket]

ഇത്തരത്തിൽ വൈറൽ ആവുന്ന രണ്ടാമത്തെ വീഡിയോയാണ് ഇത്. ഈ മാച്ചിന്റെ അന്ന് തന്നെ കളികാണാനെത്തിയ മലയാളിയായ സുഹൃത്തിനോട് കുശലാന്വേഷണ നടത്തുന്ന സഞ്ചുവിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഹൈദരാബാദിനെതിരെയും ഇന്നലെ ബാംഗ്ലൂറിനെതിരെയും പരാജയപ്പെട്ട രാജസ്ഥാൻ പുറത്താകലിന്റെ വക്കിലാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും നല്ല മാർജിനിൽ വിജയിച്ചാൽ മത്രമേ പ്ലേ ഓഫ് സാധ്യതയുള്ളൂ. നിലവിലെ ടീമിന്റെ ഫോം വച്ച് അത് അസാധ്യമാണ്

ടീം പ്രകടനങ്ങൾ മോശമാണ് എങ്കിലും ക്യാപ്റ്റന്‍ സഞ്ചുവിന് ഇത് ഏറ്റവും മികച്ച സീസണാണ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിൽ രണ്ട് റൺസിന്റെ വ്യത്യാസത്തിൽ രണ്ടാമതുണ്ട് സഞ്ചു. കരിയറിലെ മികച്ച stats ആണ് ഈ സീസണിൽ സഞ്ചു നേടിയിരിക്കുന്നത്.

ഇതു താൻടാ തല സ്റ്റൈൽ ഫിനിഷിങ്, വിരോധികളുടെ അണ്ണാക്കിലേക്ക് തല വിസിൽ അടിച്ചു കയറ്റി

ഇടം കാലുകൊണ്ട് കോർണറും വലം കാൽ കൊണ്ട് പെനാൽറ്റിയും എടുക്കുന്ന യുണൈറ്റഡിന്റെ അത്ഭുതപ്രതിഭ…