IPL ന്റെ ആദ്യപകുതിയിൽ തലയും പിള്ളേരും ഒന്ന് പതറി പോയപ്പോൾ ട്രോളുകളും ആയി എത്തിയവരുടെ എണ്ണം ചെറുതല്ലായിരുന്നു. ചരിത്രമറിയാത്തവരുടെ വ്യാമോഹം പോല അവർ തലയുടെ കാലം കഴിഞ്ഞു എന്ന് വിശ്വസിച്ചു. പക്ഷേ അവർക്ക് ആളു തെറ്റിപ്പോയി. പ്രതിസന്ധിഘട്ടങ്ങളിൽ രക്ഷകനായി അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ട്. അതുകൊണ്ട് തന്നെയാണ് അവർ അവനെ ആരാധനയോടെ തല എന്ന് വിളിക്കുന്നത്.
- ഇന്നത്തെ മത്സരം ചെന്നൈക്ക് ഈസി വാക്കോവറോ?
- ടീമുകൾ ഒഴിവാക്കിയ ശേഷം മറ്റു ടീമുകളുടെ പ്രധാനികളായി മാറിയ അഞ്ച് താരങ്ങൾ!!
- ഇന്ത്യൻ ജനതയെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ആ റൺ ഔട്ടിന്റെ കാരണക്കാരൻ
- മുംബൈയുടെ സ്ട്രീറ്റ് ഫൈറ്റർ കുംഫു പാണ്ഡ്യ ഫോലെത്തി ഇനി ഒരൊറ്റ തലവേദന മാത്രം ബാക്കി
- തനിക്ക് ശേഷം ചെന്നൈയെ ആര് നയിക്കും?; മാസ്റ്റർ പ്ലാൻ ചർച്ചകൾക്ക് തുടക്കമിട്ട് ധോണി; സാധ്യത പട്ടികയിൽ മൂന്നു താരങ്ങൾ
ടോസ് നേടിയ ധോണി ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ ഏറെക്കുറെ അദ്ദേഹം മനസിൽ വിജയം ഉറപ്പിച്ചിരുന്നു. ചെന്നൈയിലേക്ക് വലിയൊരു ഇലക്ഷൻ വെച്ചു നീട്ടി അവരെ ഇറങ്ങി നടത്താമെന്ന് വെറുതെ ഹൈദരാബാദ് വ്യാമോഹിച്ചു. സ്ലോ ബോളുകളും സ്പിൻ ബോളുകളും കൊണ്ട് ചെന്നൈ ബോളർമാർ വിസ്മയം തീർത്തു.
ചത്ത പിച്ചിൽ വരുന്ന ചത്ത ബോളുകൾക്ക് മുന്നിൽ ഹൈദരാബാദ് ബാറ്റ്സ്മാൻമാർ പതറി വീണു കൊണ്ടിരുന്നു. സാഹയുടെ തീപ്പൊരി പ്രകടനം അവർക്ക് വളരെ വലിയൊരു ആശ്വാസമായിരുന്നു. ആഷിഖ് എന്നെപോലെ ഒരു ലോകോത്തര സ്പിന്നർ തങ്ങളുടെ പക്കലുണ്ടെന്നുതും അവരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു.
അവരുടെ പ്രതീക്ഷകൾ പൂർണ്ണമായും അസ്ഥാനത്ത് ആയിരുന്നില്ല. റിതുരാജ് ഡ്യൂപ്ലെസി സത്യത്തിൽ അല്ലാതെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും അലിയെ പോലെയുള്ളവരുടെ ചെറുത്തുനിൽപ്പുകൾ ചെന്നൈയുടെ വിജയത്തിൽ നിർണായകമായി. എന്നാൽ കളി അവസാനഘട്ടത്തിലേക്ക് വന്നപ്പോൾ ഹൈദരാബാദ് ബോളർമാർ പിടിമുറുക്കി.
റാഷിദ് ഖാനും ഹോൾഡറും ചേർന്നു നിലമൊരുക്കിയപ്പോൾ അവസാന കർമങ്ങൾ നിർവഹിക്കാൻ കൗളിനെ പോലെയുള്ള വരും വന്നു. ഒരു വമ്പൻ സിക്സർ പറത്തി അമ്പാട്ടി റായിഡു പ്രഷർ റിലീസ് ചെയ്തു. പിന്നെ അവസാന ഓവറിൽ ഫിനിഷ് ചെയ്യേണ്ട ചുമതല സ്വന്തം തലയ്ക്ക്. ധോണിയെ പിടിച്ചു കെട്ടമെന്ന് അവർ വെറുതെ വ്യാമോഹിച്ചു പോയി. പഴയ ധോണിയെ അനുസ്മരിപ്പിക്കുംവിധം ഒരു തകർപ്പൻ ഷോട്ട് ഗാലറിയിലേക്ക് പറന്നു ചെന്നൈ ആരാധകർ ആഹ്ലാദത്തിൽ അമർന്നു.