in

ടീമുകൾ ഒഴിവാക്കിയ ശേഷം മറ്റു ടീമുകളുടെ പ്രധാനികളായി മാറിയ അഞ്ച് താരങ്ങൾ!!

IPL heros [You tube]

1) ലോകേഷ് രാഹുൽ RCB നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച T20 ബാറ്ററും കൂടാതെ വിക്കറ്റ് കീപ്പറും ആയ KL രാഹുലിനെ വിട്ടുകളഞ്ഞത് IPL ലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാണ്. KL രാഹുലിന് പകരം അന്ന് RCB നിലനിർത്തിയത് സർഫറാസ് അഹമ്മദിനെ ആണ്. ലേലത്തിൽ 11 കോടിക്ക് പഞ്ചാബ് വിളിച്ചപ്പോൾ RTM ഉപയോഗിക്കാനും RCB തയാറായില്ല.
രാഹുൽ ഇന്ന് IPL ലെ ഏറ്റവും മികച്ച പ്ലയർസിൽ ഒരാളായി മാറി.

2) സൂര്യകുമാർ യാദവ് – KKR കൊൽക്കത്ത വേണ്ട പോലെ ഉപയോഗിക്കാതെ പോയ ടാലന്റ് ആണ് സൂര്യ എന്ന് മുൻ ക്യാപ്റ്റന്‍ ഗംഭീർ തന്നെ സമ്മതിച്ചതാണ്. നാല് സീസണുകളിൽ KKR നൊപ്പം ഉണ്ടായിരുന്ന സൂര്യയെ 2018 ൽ മുംബൈ സ്വന്തമാക്കി – പിന്നീടുള്ള സീസണുകളിൽ വളരെ മികച്ച പ്രകടനം നടത്തിയ സൂര്യ കുമാർ ഇന്ന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് വരെ എത്തിപ്പെട്ടു.

IPL 2021

3) അമ്പാട്ടി റയുഡു – മുംബൈ എട്ട് സീസണുകളിൽ മുംബൈ ടീമിലെ സ്ഥിരാംഗം ആയിരുന്ന റയ്ഡുവിനെ മുംബൈ വിട്ടുകളഞ്ഞത് 2018 ലാണ്. CSK ടീമിൽ പുത്തൻ റോൾ ലഭിച്ച അമ്പാട്ടി തന്റെ ഏറ്റവും മികച്ച സീസണുകൾ CSK ക്കായി കളിച്ചു. വെറും 2 കോടിക്ക് കിട്ടിയ റയ്ഡു 600+ റൺസ് നേടി ആ വർഷം CSK യെ ചാമ്പ്യന്‍മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

4) വരുൺ ചക്രവർത്തി – പഞ്ചാബ്! 2018 ഓക്ഷനിൽ 20 ലക്ഷം അടിസ്ഥാന വിലയിൽ നിന്നും 8 കോടിയോളം നൽകിയാണ് പഞ്ചാബ് ഈ മിസ്റ്ററി സ്പിന്നറെ സ്വന്തമാക്കിയത്. എന്നാൽ പരിക്ക് കാരണം ആ സീസണില്‍ വരുണിന് കളിക്കാനായില്ല. 2019 ൽ ഒരു മത്സരം മാത്രം കളിപ്പിച്ച് വരുണിനെ പഞ്ചാബ് റിലീസ് ചെയ്തു. 2020 ൽ 4 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കുമ്പോൾ പഞ്ചാബ് ഒരു താത്പര്യവും കാണിച്ചില്ല. 2020 ലും ഈ സീസണിലും മികച്ച പ്രകടനങ്ങൾ നടത്തുന്ന വരുൺ കൊൽക്കത്തയുടെ മുഖ്യ താരമാണ്. ഒപ്പം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ വരെ വരുൺ എത്തി.

5) രാഹുൽ ത്രിപാഠി – രാജസ്ഥാൻ. 2017 IPL ൽ RPS ന് വേണ്ടി മികച്ച പ്രകടനം നടത്തിയാണ് രാഹുൽ ത്രിപാഠി ശ്രദ്ധിക്കപ്പെടുന്നത്. 2018 ൽ രാജസ്ഥാനിൽ എത്തിയ ത്രിപാഠിക്ക് ടോപ് ഓഡറിൽ സ്ഥാനം ഉണ്ടായിരുന്നില്ല. 2019 ന് ശേഷം രാജസ്ഥാൻ റിലീസ് ചെയ്ത ത്രിപാഠിയെ 60 ലക്ഷം രൂപക്കാണ് KKR സ്വന്തമാക്കിയത്. ഇപ്പോൾ കൊൽക്കത്തക്ക് വേണ്ടി മുൻനിരയിൽ മികച്ച പ്രകടനങ്ങളാണ് ത്രിപാഠി കാഴ്ചവെക്കുന്നത്. അതേ സമയം നല്ല ഇന്ത്യൻ ബാറ്റർമാരില്ലാതെ രാജസ്ഥാൻ നെട്ടോട്ടമോടുന്ന കാഴ്ച്ചയും നമുക്കുമുന്നിൽ ഉണ്ട്.

സേവാഗിന്റെ ചോദ്യം ആരാധകർ ഏറ്റെടുത്തു, എന്ത്‌ കൊണ്ട് യൂ. എ.ഈയിൽ നടക്കുന്ന 20-20ലോകകപ്പിൽ നിന്ന് ഈ താരത്തെ ഒഴിവാക്കി?

ഇന്നത്തെ മത്സരം ചെന്നൈക്ക് ഈസി വാക്കോവറോ?