in

മാക്സിയെ ചൊറിഞ്ഞവർ എവിടെ ആ കനൽ ഒരിക്കലും കെടില്ല എല്ലാത്തിനെയും നിർത്തി കത്തിക്കും….

Glenn Maxwell [RCB/IPL/Twiter]

ലോക ക്രിക്കറ്റിൽ അധികമാരും വാർത്ത പാടാത്ത ഒരു അസാമാന്യ പ്രതിഭയാണ് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ. ഒരുപക്ഷേ എ ബി ഡിവില്ലിയേഴ്സ്നോടൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന പ്രതിഭയ്ക്ക് ഉടമയാണ് അദ്ദേഹം. ആ നീളൻ കൈകൾ ഉപയോഗിച്ച് അദ്ദേഹം കളിക്കുന്ന റിവേഴ്സ് സ്വീപ്പുകൾക്ക് അസാമാന്യമായ ഒരു ശക്തിയുണ്ട്.

എഡ്ജ് തട്ടിയെങ്കിലും ഫോർ പോവാനാണ് മറ്റു ബാറ്റ്സ്മാൻമാർ എല്ലാം റിവേഴ്സ് സ്വീപ് കളിക്കുന്നത്. എന്നാൽ മാക്സി തിരിഞ്ഞുനിന്ന് അടിച്ചാൽ അതിനെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഗാലറിയിൽ എത്തിക്കുവാൻ വേണ്ടി തന്നെയാണ് അദ്ദേഹം അടിക്കുന്നത്. ക്ലാസും മാസും ഒരുമിച്ച് ചേർന്ന ഒരു അസാമാന്യ ജന്മം തന്നെയാണ് അദ്ദേഹം. ആ സിരകളിലൂടെ തുടിക്കുന്ന രക്തത്തിന്റെ വീര്യം വേറെയാണ്.

Glenn Maxwell [RCB/IPL/Twiter]

കഴിഞ്ഞ കുറച്ചു സീസണുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹം നിറം മങ്ങിയപ്പോൾ ആരാധകരും വിമർശകരും എല്ലാവരും അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടി പുറത്താക്കാൻ പറഞ്ഞിരുന്നു. എന്നാൽ അവർ എല്ലാവരും മറന്നു പോയ മറ്റൊരു കാര്യമുണ്ട് ഇത് ജന്മം വേറെയാണ്. മൈറ്റി ഓസീസ് ബ്രീഡ് ആണ് ചെക്കൻ. ചെറിയാൻ വന്നാൽ അടിച്ചു അട്ടത്തു കേറ്റി വിടുന്ന പാരമ്പര്യം ആണ് അവനു.

ലോക ക്രിക്കറ്റ് ഭൂപടത്തിലെ രാജ്യങ്ങളെ എല്ലാവരെയും അടിമുടി വിറപ്പിച്ച ഹൈഡന്റെയും ഗിൽക്രിസ്റ്റിന്റെയും ഒക്കെ പോരാട്ട വീര്യവും പാരമ്പര്യവും അതുപോലെ സിരകളിൽ സൂക്ഷിക്കുന്ന കൈക്കരുത്തും മനക്കരുത്തുള്ള മാക്സ്‌വെൽ. ഇന്ന് കളിക്കളത്തിലുടനീളം പതിഞ്ഞതാളത്തിൽ മാക്സി കളിക്കുമെന്ന് ആയിരുന്നു എല്ലാവരും കരുതിയത്. പക്ഷേ ഒരിടത്ത് കാര്യങ്ങൾ മാറി മറിഞ്ഞു, പിന്നെ കണ്ടത് മാക്സിയുടെ സംഹാരതാണ്ഡവം ആയിരുന്നു.

അവിടെനിന്നും ശരിക്കും മാക്സി പഴയ മാക്സിയിലേക്ക് തിരിച്ചു പോവുകയായിരുന്നു. മോറിസ് മാക്സിയെ ചൊറിഞ്ഞു, പിന്നെ കണ്ടത് മാക്സിയുടെ സംഹാരതാണ്ഡവം ആയിരുന്നു ഒരോവറിൽ സൗത്ത് ആഫ്രിക്കൻ താരത്തിനെ കൊന്നു കൊലവിളിച്ച മാക്സി 50 റൺസ് നേടി ഒപ്പം നാല് ഓവറിൽ 50 റൺസ് വഴങ്ങിയ താരങ്ങളുടെ കൂട്ടത്തിലേക്ക് അദ്ദേഹത്തെ തള്ളിയിട്ടു.

ബ്ലാസ്റ്റേഴ്സ് ആരാധകർ നിരാശപ്പെടേണ്ട!!! ഇനിയാണ് നിങ്ങളുടെ സമയം വരുന്നത്

അവസാന നിമിഷം സൂപ്പർ ഗോൾ ക്രിസ്ത്യാനോ എന്ന ചെകുത്താൻ വീണ്ടും രക്ഷകനാകുന്നു