in

ആർസിബി ആരാധകരുടെ മനം നിറച്ച അത്ഭുത രാവ്, മറക്കുവാനാകുമോ അവർക്ക് ഈ രാത്രി

RCB Nights [Twiter]

തകർപ്പൻ ജയം മുംബൈയെ ഈ സീസണിൽ രണ്ടു കളിയും RCB പിച്ചിചീന്തി. ഇന്ത്യയിലെ ആദ്യ പകുതിയിൽ ഏഴിൽ അഞ്ചും ജയിച്ചു നിന്നിടത്തു നിന്ന് രണ്ടാം പകുതി UAE ഇൽ ആദ്യ രണ്ടു മാച്ചുകളും തോൽവി. അവിടെ നിന്ന് മൂന്നാമത്തെ മത്സരം മുംബൈക്ക് എതിരെ തകർപ്പൻ വിജയത്തോടെ രണ്ടാം പകുതിയിലെ ആദ്യ വിജയം പടിക്കൽ നേരത്തെ പോയെങ്കിലും കോഹ്ലിയും ഭരത്തും കൂടെ ഇന്നിങ്സ് വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോയി.

പിന്നാലെ എത്തിയ മാക്സ്വേല്ലിന്റെ റിവേഴ്‌സ് സ്വീപ് വെടികെട്ടു കൂടെ ആയപ്പോ ഏതൊരു RCB ഫാനും വിചാരിച്ച രീതിയിൽ മുന്നോട്ട് പോയ സ്കോർ കാർഡ്. ക്യാപ്റ്റൻ തന്റെ തുടർച്ചയായ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി നേടിയപ്പോ ഒരു വെടികെട്ടു 50 മാക്സ്വേല്ലിന്റെയും വക. ബുമ്രയെ ഒരു സിക്സും ഫോറും അടിച്ചു ABD. 180-190 ലേക്ക് പോയ സ്കോർ 166 ഇൽ ഒതുക്കി അവസാന രണ്ടോവർ വളരെ നന്നായി ചെയ്ത ബോൾട്ടും ബുറയും.

RCB Nights [Twiter]

പവർ പ്ലെയിൽ ജാമിസാനെയും ഡാനിയലിനെയും അത്യാവശ്യം അടിച്ചു റൺസ് നേടിയ MI ഓപ്പൺർസ് പക്ഷെ സിറാജിന്റെയും ഹർഷലിന്റെയും ഓവറുകളിൽ റൺസ് നേടാൻ ആകുന്നില്ല
പവർ പ്ലെയ്ക്ക് ശേഷം ക്യാപ്റ്റൻ കോഹ്ലി കഴിഞ്ഞ മത്സരത്തിലെ പോലെ ചാഹാലിനൊപ്പം മാക്സ്വെൽ നെയും ബോൾ ഏൽപ്പിക്കുന്നു. രണ്ടുപേരും കൂടെ ആദ്യം നാല് വിക്കറ്റുകൾ നേടി കളി RCB യുടെ കൈകളിലേക്ക് അടുപ്പിക്കുമ്പോഴേക്കും പിന്നാലെ ഹർഷൽ വന്നു എല്ലാം തീർക്കുന്നു.

ഒരു സീസനിൽ രണ്ടു ഹാട്രിക് അതും രണ്ടും മുംബൈക്ക് എതിരെ
മുംബൈക്ക് എതിരെ രണ്ടു മത്സരങ്ങളിൽ നിന്നും 7.1 ഓവറിൽ നേടിയത് 9 വിക്കറ്റ്സ് അതും പൊള്ളാർഡും പണ്ട്യയും ഉൾപ്പെടുന്നവരുടെ ഹർഷൽ വേറെ ലെവൽ UAE ഇൽ വച്ചു നടക്കുന്ന വേൾഡ് കപ്പ്‌ സ്‌ക്വാഡിൽ തന്നെ കൂടെ ഉൾപെടുത്താമായിരുന്നു എന്ന് വീണ്ടും സെലക്ടർമാരെയും BCCI യെയും ചിന്തിപ്പിക്കുന്ന തകർപ്പൻ പ്രകടനവുമായി.

ചഹാൽ 4-1-11-3 What A Magical Fig Maxwell 4-23-2 ഒപ്പം പവർ പ്ലേ ഉൾപ്പടെ നന്നായി എറിഞ്ഞു സൂര്യയുടെ വിക്കറ്റും വീഴ്ത്തിയ സിറാജ് 3-15-1. കോഹ്ലിയുടെയും കളിക്കാരുടെയും ഫീൽഡിലെ ആ ഒരു എനർജിയെസ് ഒരുപാട് സന്തോഷം നൽകിയ വിജയം ❣️??What A Night ❣️

പീരങ്കികൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു വീണ്ടും എതിരാളികളുടെ കോട്ടകൊത്തളങ്ങൾ വെടിവെച്ചു വീഴ്ത്തുവാൻ..

വെടിക്കെട്ടിന് തിരി കൊളുത്തുന്ന ബ്രണ്ടൻ മക്കല്ലം മാജിക്, ഫോർമാറ്റ് ഏതായാലും മാജിക് വെടിക്കെട്ട് വീരൻ തന്നെ