in

ഈ തോൽവിയിലും തല ഉയർത്തി നിൽക്കും RCBയും ആരാധകരും

Royal Challengers Bangalore
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. (Twitter)

ബാഗ്ലൂർ റോയൽ ചാലഞ്ചേഴ് ആരാധകരുടെ മനോവീര്യം തകർക്കാൻ ഈ തോൽവിയൊന്നും പോരാതെ വരും, കാരണം ഇതിലും ഭയാനകമായ രീതിയിൽ അവർ തോറ്റിട്ടുണ്ട്.

ഇതിലും വലിയ നാണക്കേടുകളും കുത്തുവാക്കുകളും അവർ കേട്ടിട്ടുണ്ട്. ജയത്തെക്കാൾ തോൽവി ആയിരുന്നു അവർ അഭിമുഖീകരിച്ചത്. അപ്പോഴും ഓരോ വിജയവും അവർ ഒരു ട്രോഫി നേട്ടം എന്ന പോലെ ആഘോഷിച്ചു.

അവർ മൂന്ന് ഫൈനലിൽ കളിച്ചു. 49 റൺസിൽ ഓൾ ഔട്ട്‌ ആയതും നമ്മൾ തന്നെ 263 എന്ന റെക്കോർഡ് നേട്ടവും അവർക്ക് തന്നെ. അവരുടെ പല പാട്ണർഷിപ് റെക്കോർഡുകളും ഒരു കാലത്തും തകർക്കപ്പെടാനും പോകുന്നില്ല. 5 കപ്പ്‌ ഉള്ള ടീമിന്‌ പോലും ഇല്ലാത്ത പല നേട്ടങ്ങളും അവർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ടീം ആരാധകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തു നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെയാണ് പലരും പരിഹസിക്കുമ്പോഴും “ഈ സാല കപ്പ് നംദേ” എന്നും പറഞ്ഞുകൊണ്ട് അവർ ആഘോഷിക്കുന്നത്.

അതെ RCB അങ്ങനെയാണ്. 3 തവണ റണ്ണർ അപ്പ്‌ ആയ അവർക്ക് ഇനിയും ആശിക്കാം. നിങ്ങൾ പരിഹാസ കൂരമ്പുകൾ എറിഞ്ഞു കൊണ്ടേയിരിക്കുക. ഒന്നോർത്തുകൊള്ളുക, ഇത് RCB ആണ് വരും ദിവസങ്ങളിൽ പലതും സംഭവിച്ചേക്കാം.

Thomas Tuchel Chelsea Manager.

ട്രാൻസഫർ വിപണിയിൽ യുണൈറ്റഡിനും PSGക്കും തല വേദനയായി ചെൽസി

KKR’s Pat Cummins.

IPL 2021: കോവിഡ് സഹായവുമായി സച്ചിന് പിന്നാലെ കുമ്മിൻസും