in

പീരങ്കികൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു വീണ്ടും എതിരാളികളുടെ കോട്ടകൊത്തളങ്ങൾ വെടിവെച്ചു വീഴ്ത്തുവാൻ..

Mikel Arteta arsenal

നോർത്ത് ലണ്ടൻ ചുവന്നു തുടുത്തു , ആർട്ടെറ്റയുടെ രക്തത്തിനായി മുറവിളി കൂട്ടിയവരെ ഇനിയൊരൽപ്പം വിശ്രമിക്കു…
വിരോധികളെ സൂക്ഷിച്ചുകൊള്ളുക ആ പീരങ്കികൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു വീണ്ടും എതിരാളികളുടെ കോട്ടകൊത്തളങ്ങൾ വെടിവെച്ചു വീഴ്ത്തുവാൻ..

ആദ്യ പകുതിയിൽ പുലർത്തിയ മേധാവിത്യത്തിന്റെ ബലത്തിൽ ജയിച്ചു കയറി ഗണ്ണേഴ്‌സ്‌… ഓരോ ഗോളും അസിസ്റ്റുമായി ബുക്കായോ സാക്കയും എമിലി സ്മിത്ത് റോവും ആദ്യ പകുതിയിൽ തന്നെ ഗണ്ണേഴ്സിന്റെ മേധാവിത്യം ഉറപ്പിച്ചിരുന്നു…..

Mikel Arteta arsenal

ഒബാമയാങ്ങിന്റെ ക്ലാസ് ടച്ച് ഫിനിഷ് കൂടി ആയപ്പോൾ അർസ്സെനൽ ഗംഭീര തിരിച്ചു വരവിന്റെ പാതയിലാണെന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിന് കാണിച്ചു കൊടുത്തു.
ആദ്യ പകുതിയിൽ നഷ്ടപ്പെട്ട മേധാവിത്യം ടോട്ടൻഹാം രണ്ടാം പകുതിയിൽ തിരിച്ചു പിടിച്ചെങ്കിലും ഫിനിഷിങ് പോരായ്മകൾക്ക് കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു.

ഹാരി കെയ്ൻ പഴയ ഫോമിലേക്ക് ഉയരാത്തതും നുനൊക്കും സംഘത്തിനും തിരിച്ചടിയായി. സോണിന്റെ ഗോളിലൂടെ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും സമയം അതിക്രമിച്ചിരുന്നു. നോർവിച് സിറ്റി, ബേൺലി ഇപ്പോഴിതാ ടോട്ടൻഹാം എതിരാളികളെ മുട്ട് കുത്തിച്ചു ഗണ്ണേഴ്‌സ്‌ ജൈത്ര യാത്ര തുടരുന്നു.

ആർട്ടെറ്റയുടെ രക്തത്തിനായി മുറവിളി കൂട്ടിയവരെ ഇനിയൊരൽപ്പം വിശ്രമിക്കു…. Gunners are on track…….??????

ആ താരത്തെ തിരിച്ച് വിളിക്കണം; അവൻ കോഹ്ലിക്ക് പകരക്കാരനാവും; ആർസിബിക്ക് നിർദേശവുമായി സ്റ്റൈൻ

ആർസിബി ആരാധകരുടെ മനം നിറച്ച അത്ഭുത രാവ്, മറക്കുവാനാകുമോ അവർക്ക് ഈ രാത്രി