ആസ്റ്റൺ വില്ല എവെർട്ടൻ മത്സരം തുല്യ ശ്ലക്തികളുടെ പോരാട്ടമായാണ് വിശേഷിക്കപ്പെട്ടതു. വില്ല പാർക്കിലാണ് മത്സരം എന്നത് ആസ്റ്റൺ വില്ലക്കു ഒരൽപം മുൻതൂക്കം സമ്മാനിച്ചിരുന്നു. ജാക്ക് ഗ്രീലിഷ് വമ്പൻ ട്രാൻസ്ഫർ തുകക്കു മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂട് മാറിയെങ്കിലും ആസ്റ്റൺ വില്ല മികച്ച താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിച്ചു സ്‌ക്വാഡ് ശക്തമാക്കിയിരുന്നു.
- ക്രിസ്റ്റ്യാനോ മടങ്ങിവന്നത് നാല് യുണൈറ്റഡ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കും എന്ന് ലിവർപൂൾ ഇതിഹാസം
- കന്നിക്കിരീടം നേടാൻ ഇതിനോളം മികച്ച മറ്റൊരു അവസരമില്ല, സാധ്യതകൾ ഇങ്ങനെ
- കെവിൻ ഡിബ്രൂനെയ്ക്ക് സിറ്റിയിൽ സഹതാരങ്ങളുടെ പിന്നിൽ നിന്നുള്ള കുത്ത്
- പട്ടിണിയുടെ വറചട്ടിയിൽ നിന്നും ലോക ഫുട്ബോളിലെ രാജാങ്കണത്തിലേക്ക് വന്നവൻ
- ഫ്രഡിനെ തകർത്തുവാരി മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരം,വീഡിയോ കാണാം
ഡാനി ഇങ്ങ്സും ഒലെ വറ്റ്കിൻസ് ഉം ആണ് ആസ്റ്റൺ വില്ലയുടെ മുന്നേറ്റങ്ങൾ നയിച്ചത്. എവെർട്ടനായി ഡിമരായി ഗ്രേയും, റോണ്ടനും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. ആദ്യപകുതി മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലും ആദ്യ പത്തു മിനിറ്റിൽ ഗോളൊന്നും പിറക്കാതെ ആയപ്പോൾ ഒരു സമനിലയാണ് ആരാധകർ പ്രതീക്ഷിച്ചതു.
അറുപതാം മിനുട്ടിൽ പകരക്കാരുടെ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ ലിയോൺ ബെയ്‌ലി ആസ്റ്റൺ വില്ലയുടെ ആക്രമണത്തിന് കരുത്തു പകർന്നതോടെ വില്ല പാർക്കിൽ പിന്നിയിട് കണ്ടത് ആസ്റ്റൺ വില്ല പടയോട്ടമായിരുന്നു.
വലതു വിങ്ങിലൂടെ മുന്നേറിയ മാറ്റി ക്യാഷ് ഒരു മനോഹര മുന്നേറ്റത്തിനൊടുവിൽ തൊടുത്ത ഷോട്ട് എവെർട്ടൻ ഗോളിക്ക് അവസരം നൽകാതെ വല തുളച്ചു ആദ്യ ഗോൾ സമ്മാനിച്ചു. മൂന്ന് മിനിട്ടിനൊടുവിൽ എടുത്ത കോർണർ കിക്ക് മനോഹരമായി ഗോൾ വല ലക്ഷ്യമാക്കി നീങ്ങി എവെർട്ടൻ താരം ലൂക്കാസ് ദിഗ്നെ യുടെ തലയിൽ തഴുകി രണ്ടാമതും എവെർട്ടൻ വല കുലുക്കി.
വിജയ മുറപ്പിച്ചെങ്കിലും ആസ്റ്റൺ വില്ല ആയുധം താഴെ വെക്കാൻ തയാറല്ലായിരുന്നു ഇടതു വിങ്ങിൽ എവെർട്ടൻ പ്രതിരോധ വിള്ളൽ മനസിലാക്കി ഡാനി ഇങ്ങ്സ് കൃത്യമായി പന്തു ലിയോൺ ബെയിലിക്കു നൽകി. ഒരു സ്പീഡി റണ്ണിലൂടെ എവെർട്ടൻ ഗോൾ മുഖത്തേക്ക് ഇരച്ചു കയറിയ ബെയ്‌ലി തൊടുത്ത മിന്നൽ ഷോട്ടിലൂടെ എവെർട്ടൻ പതനം പൂർത്തിയാക്കി ആസ്റ്റൺ വില്ല, വില്ല പാർക്കിൽ മൂന്നു ഗോളിന്റെ മിന്നും ജയം ആഘോഷമാക്കി.