in

കന്നിക്കിരീടം നേടാൻ ഇതിനോളം മികച്ച മറ്റൊരു അവസരമില്ല, സാധ്യതകൾ ഇങ്ങനെ

RCB [inside sports]

ബിലാൽ ഹുസ്സൈൻ: ടീം നമ്പർ 3 – RCB! സ്വപ്ന തുല്യമായ തുടക്കമാണ് കൊഹ്ലിയുടെ ടീമിന് ഈ സീസണിൽ ലഭിച്ചത്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച് തുടങ്ങിയ RCB നിലവിൽ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളുമായി മൂന്നാം സ്ഥാനത്താണ്. നിലവിലെ ടീം മികച്ചതാണ്. ടീം രൂപപ്പെടുത്തുന്നതിൽ അത്ര മികവ് കാണിക്കാത്ത RCB മാനേജ്മെന്റെ അടുത്ത മെഗാ ലേലത്തിൽ മികച്ചൊരു ടീമിനെ സ്വന്തമാക്കും എന്ന പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. അതായത് ആദ്യ കപ്പ് എന്ന ആഗ്രഹത്തിനെ നിറവേറ്റാൻ ഇതിലും മികച്ച അവസരം ലഭിക്കണമെന്നില്ല!

ആദ്യ മത്സരങ്ങളിൽ വിക്കറ്റ് വേട്ട നടത്തിയ ഹർഷൽ പട്ടേലും ബാറ്റു കൊണ്ട് ഒരുപോലെ സംഭവാന ചെയ്ത മുൻനിര ബാറ്റ്സ്മാന്മാരും RCB ക്ക് തുണയായി. എന്നാല്‍ രണ്ടാം പകുതിക്ക് വളരെയധികം മാറ്റങ്ങളുമായി ആണ് RCB എത്തുന്നത്. ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്ക, ശ്രീലങ്കൻ പേസർ ചമീര, സിങ്കപ്പൂര്‍ പ്ലയർ ടിം ഡേവിഡ്, ഇംഗ്ലീഷ് പേസർ ജോർജ് ഗാർട്ടൺ എന്നിവരെയാണ് replacements ആയി RCB സ്ക്വാഡിൽ എത്തിച്ചിരിക്കുന്നത്.

RCB [inside sports]

IPL ൽ പൊതുവേ നനഞ്ഞ പടക്കമായി മാറാറുള്ള മാക്സ്വെൽ മികവ് കാട്ടിയത് RCB യുടെ മുന്നേറ്റത്തിന് ഗുണമായി. കോലി – ഡിവില്ലായേർസ് എന്നിവരുടെ വർക്ക് ലോഡ് കുറക്കാനും ഇത് സഹായകരമായിരുന്നു. വളരെ മികവോടെ ബാറ്റു ചെയ്യുന്ന യുവ താരം ദേവ്ദത്ത് പടിക്കലും, മൂന്ന് മുൻനിര ബാറ്റർമാരും ഒപ്പം ഫിനിഷിങ് റോളിലേക്ക് പുതിയ കണ്ടെത്തൽ ടിം ഡേവിഡും എത്തുമ്പോൾ RCB കുറ്റമറ്റ ബാറ്റിങ് പവർഹൗസ് ആയി തന്നെ മാറുന്നു.

ബൗളിങിലേക്ക് കടക്കുമ്പോൾ കുന്ദമുനയായിരുന്ന ചഹലിന്റെ പ്രകടനങ്ങൾ അനിവാര്യതയായി മാറുന്നു. ശ്രീലങ്കന്‍ സ്പിന്നർ ഹസരങ്ക മികച്ച ഓപ്ഷനാണ്. അടുത്ത കാലത്ത് ഏറ്റവുമധികം മുന്നേറ്റം നടത്തിയ പേസർ മുഹമ്മദ് സിറാജും, ന്യൂസിലാന്റുകാരൻ ജേമീനസും ചമീരയുമൊക്കെ ചേരുമ്പോള്‍ മികവുള്ള പേസ് അറ്റാക്കും റെഡി.

കഴിഞ്ഞ തവണ എലിമിനേറ്ററിൽ വീണ RCB ക്ക് ഇത്തവണ ആദ്യ രണ്ടിൽ ഒന്നായി പ്ലേ ഓഫിലെത്താനുള്ള സാഹചര്യങ്ങളുണ്ട്. ബാക്കിയുള്ള 7 കളികളിൽ നാല് ജയിച്ചാൽ തന്നെ അത് സാധ്യമാവും. പ്ലേ ഓഫ് ക്വാളിഫൈ ചെയ്യാൻ മൂന്ന് ജയങ്ങൾ മാത്രം മതി RCB ക്ക്. ഇത്തരത്തില്‍ ഒരു ടീമും സീസണിലെ മികച്ച പ്രകടനങ്ങളും മുൻനിർത്തി നോക്കുമ്പോൾ RCB ക്ക് പ്ലേ ഓഫിൽ എത്താതിരിക്കാനാണ് പാട്!

ഇന്ത്യൻ ഫുട്ബോളിന് കേരളത്തിൽനിന്നുള്ള പുത്തൻ താരോദയം മുഹമ്മദ് നെമിൽ

ക്രിസ്റ്റ്യാനോ മടങ്ങിവന്നത് നാല് യുണൈറ്റഡ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കും എന്ന് ലിവർപൂൾ ഇതിഹാസം