in

ക്രിസ്റ്റ്യാനോ മടങ്ങിവന്നത് നാല് യുണൈറ്റഡ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കും എന്ന് ലിവർപൂൾ ഇതിഹാസം

Manchester United [Sportskreeda]

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിലേക്ക് മടങ്ങി വന്നതിനു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനോ റൊണാൾഡോ മഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റത്. ഈ നീക്കത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലെ താരങ്ങളുടെ ആത്മവിശ്വാസവും വിജയ് തൃഷ്ണയും കൂടി എന്നത് ഉറപ്പാണ്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവോടുകൂടി യുണൈറ്റഡ് മറ്റുള്ള ടീമുകളുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. മികച്ച താരങ്ങൾ ഉണ്ടായിട്ടും എന്ന വിജയ് തൃഷ്ണ എന്ന ഘടകത്തിന് അഭാവത്തിൽ പലരുടെയും മനസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ശരാശരി മാത്രമായിരുന്നു. എന്നാൽ അദ്ദേഹം വന്നതോടുകൂടി ടീമിലെ താരങ്ങളുടെ മനോഭാവം തന്നെ ഒന്നാകെ മാറി.

Manchester United [Sportskreeda]

ടീമിലെത്തിയ താരം ഡ്രസിംഗ് റൂമിലെ ആദ്യദിവസം തന്നെ സഹതാരങ്ങളുടെ ഭക്ഷണത്തിൻറെ കാര്യത്തിൽ വരെ അദ്ദേഹം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചിരുന്നു. താരങ്ങളുടെ ശാരീരികക്ഷമതയും ഫിറ്റ്നസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം എത്രത്തോളം ബോധവാനാണ് എന്നതിന് ഒരു തെളിവ് കൂടിയാണ് സംഭവം. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തി ക്രിസ്ത്യാനോ റൊണാൾഡോ പണി തുടങ്ങി…

ക്രിസ്ത്യാനോ റൊണാൾഡോയുമായുള്ള സഹവാസം ഗ്രീൻവുഡ്ന്നെപ്പോലെയുള്ള താരങ്ങൾക്ക് കൂടുതൽ പഠിക്കുവാനും സ്വയം മെച്ചപ്പെടുത്താനും ഉപകരിക്കുമെന്നാണ് യുണൈറ്റഡ് ആരാധകരുടെയും മാനേജ്മെന്റിന്റെയുമൊക്കെ വിശ്വാസം. എന്നാൽ അതിന് വിരുദ്ധമായാണ്. ലിവർപൂൾ ഇതിഹാസം ജാമി കാരഗർ പറയുന്നത്.

റൊണാൾഡോയുടെ ടീമിലെ റോൾ പ്രധാനമായും ജേഡൻ സാഞ്ചോ, പോൾ പോഗ്ബ, എഡിൻസൺ കവാനി, മാർക്കസ് റാഷ്ഫോർഡ് എന്നിവരെ ബാധിക്കുമെന്നാണ് കരഗറിന്റെ വാദം റൊണാൾഡോ വന്നതിനുശേഷം ഇവർക്ക് പരസ്പരം മാറിമാറി കളിക്കേണ്ടിവരും എന്നാണ് അദ്ദേഹം പറയുന്നത്. ഇത് അവരുടെ ഭാവിയെയും ടീം ബാലൻസിനേയും പ്രകടനങ്ങളിലെ സ്ഥിരതയേയും ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

കന്നിക്കിരീടം നേടാൻ ഇതിനോളം മികച്ച മറ്റൊരു അവസരമില്ല, സാധ്യതകൾ ഇങ്ങനെ

റൊണാൾഡോ ഒഴിച്ചിട്ട ഗ്രൗണ്ടിലെ ഇടം നികത്താൻ പിന്നീടൊരാളും പിറവിയെടുത്തിട്ടില്ല