in

റൊണാൾഡോ ഒഴിച്ചിട്ട ഗ്രൗണ്ടിലെ ഇടം നികത്താൻ പിന്നീടൊരാളും പിറവിയെടുത്തിട്ടില്ല

റൊണാൾഡോ ലൂയിസ്ന സാരിയോ_ഡി ലിമ, അഥവാ എൽ_ഫിനോമിനൻ അധികംപേരും ഓർത്തിരിക്കുന്നത് ഏകദേശം ‘പതിനാറ്’ വർഷങ്ങൾക്ക് മുൻപുള്ള ഒരു ദിവസത്തിന്റെ പേരിലായിരിക്കും. ഒലിവർ ഖാന്റെ ധാർഷ്ട്യത്തെ മറികടന്ന് അയാൾ രണ്ടു തവണ വലകുലുക്കിയ ദിവസം. എട്ട് വർഷങ്ങൾക്ക് ശേഷം ബ്രസീൽ വീണ്ടും ലോകകപ്പ് ജേതാക്കളായ, റൊണാൾഡോ സുവർണ_പാദുകം നേടിയ, ലോകകപ്പ് ഗോളുകളുടെ റെക്കോർഡിൽ പെലേക്ക് ഒപ്പമെത്തിയ ദിവസം.

അയാൾ ജീവിതത്തിലേറ്റവും സന്തോഷവാനായതും അന്ന് തന്നെയായിരിക്കണം. ലോകഫുട്‌ബോളിന്റെ നെറുകയിൽ റൊണാൾഡോ എന്ന 9ആം നമ്പറുകാരൻ കയറി നിന്നപ്പോൾ, അയാളോളം ഭാഗ്യവാനായി വേറാരും കാണില്ലെന്ന് തന്നെ എല്ലാവരും നിനച്ചു കാണണം. പക്ഷേ റിവാൾഡോയുടെ ഷോട്ട് കൈപ്പിടിയിലൊതുക്കാനാവാതിരുന്ന ഒലിവർഖാന്റെ പിഴവ് മുതലാക്കി ആ പന്ത് റാഞ്ചിയെടുക്കുമ്പോൾ ഒരു നിമിഷാർധത്തേക്കെങ്കിലും അയാളുടെ കൺമുൻപിൽ സ്റ്റാഡ്_ഡി_ഫ്രാൻസും, അവിടെ തിങ്ങി നിറഞ്ഞ 75000ത്തോളം കാണികളും മിന്നിമറഞ്ഞിരിക്കണം.

കാൽക്കീഴിലെ പന്തു പോയിട്ട് തന്റെ ശരീരം പോലും നിയന്ത്രിക്കാനാവാതെ, ദിശാബോധം നഷ്ടപ്പെട്ട്, ഒരു നിഴലായി, ഇരുട്ടിലേക്ക് അയാൾ തള്ളിമാറ്റപ്പെട്ട അന്ന്. ഫിനോമിനോ വെല്ലുവിളികൾ മാത്രം നേരിട്ട കരിയർ, ഒരു കളിക്കാരന് അനുകൂലമായ സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഒട്ടും ഉണ്ടായിട്ടില്ല. പരിക്കിന്റെ രൂപത്തിൽ പതിനേഴ് വർഷങ്ങൾ നീണ്ട കരിയറിൽ തന്റെ പ്രതിഭക്കൊത്ത നീതി ദൈവം ഒരിക്കലും ആ മഹാ പ്രതിഭാസത്തിന് നൽകിയില്ല. അർജന്റീനൻ താരം ബാറ്റിസ്റ്റൂട്ട പറഞ്ഞതു പോലെ “കാൽപ്പന്തുകളി എന്നാൽ അത് റൊണാൾഡോ” ആണ്. അതെ Ronaldo is football.

25 വയസ്സിനുള്ളിൽ മൂന്ന്_ലോകകപ്പ് ഫൈനലുകൾ രണ്ട്_ലോക_കിരീടം_ഒരു തവണ_റണ്ണർ_അപ്പ്_രണ്ട്_കോപ്പാ അമേരിക്ക_ഫിഫ_കോൺഫഡറേഷൻ_കപ്പ്മൂന്ന്_ലോക_ഫുട്‌ബോളർ_പട്ടങ്ങൾ_ബാലോൺ_ഡിഓറുകൾ_ലോകകപ്പ്_ഗോൾഡൻ_ബോൾ_ലോകകപ്പ്_ഗോൾഡൻ_ബൂട്ട്_കോപ്പ ഗോൾഡൻ ബോൾ, കോപ്പാ ഗോൾഡൻ ബൂട്ട്, യുവേഫ കപ്പ് കളിച്ചു കൊണ്ട് യുവേഫ പ്ലയർ ഓഫ് ഇയർ അവാർഡ്,…Etc.. നേട്ടങ്ങൾക്ക് അന്ത്യമില്ലാ.

റൊണോ ഒഴിച്ചിട്ട ഗ്രൗണ്ടിലെ ഇടം നികത്താൻ പിന്നീടൊരാളും പിറവിയെടുത്തിട്ടില്ല…റൊണോക്ക് തുല്ല്യം റൊണോ മാത്രം…. പകരക്കാരനില്ലാത്ത ഇതിഹാസത്തിന്,ഫുട്ബോളിലെ ഒരെയോരു പ്രതിഭാസത്തിന് ഒരായിരം ജന്മദിനാശംസകൾ

ക്രിസ്റ്റ്യാനോ മടങ്ങിവന്നത് നാല് യുണൈറ്റഡ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കും എന്ന് ലിവർപൂൾ ഇതിഹാസം

രാജതന്ത്രങ്ങളുമായി വീണ്ടും കിരീടം ചൂടുവാൻ ചെന്നൈയുടെ രാജാക്കന്മാർ