ലയണൽ മെസ്സിയെയും നെയ്മറെയും എംബപ്പേയെയും സെർജിയോ റാമോസിനെയും പോലെയുള്ള താരങ്ങൾ അണിനിരന്നിട്ടുപോലും എന്തുകൊണ്ടാണ് ഫുട്ബോൾ പ്രേമികൾ ഫ്രഞ്ച് ലീഗ് എന്ന് കേട്ടാൽ ഉടൻ തന്നെ കർഷരുടെ ലീഗ് കണ്ടം ലീഗ് എന്നൊക്കെ പുച്ഛത്തോടെയും പരിഹാസത്തോടെയും പറയുന്നത് എന്നതിന് മറ്റൊരു തെളിവായിരുന്നു ഇന്നലെ നടന്ന മത്സരം.
- കണ്ടത്തിൽ കർഷകലഹള താരങ്ങളും ആരാധകരും പരസ്പരം ഏറ്റുമുട്ടി, മത്സരം ഉപേക്ഷിച്ചു
- മെസ്സിക്ക് പിന്നാലെ ഫ്രഞ്ച് ലീഗിലേക്ക് എത്താനുള്ള ക്ഷണത്തിന് ക്രിസ്ത്യാനോ റൊണാൾഡോയുടെ മറുപടി വിചിത്രം
- മെസ്സിക്ക് കർഷകരുടെ ലീഗിലേക്ക് പോവാൻ കഴിയില്ല വികാരഭരിതമായ വിടവാങ്ങൽ പ്രഖ്യാപനത്തിനുശേഷം ട്രോൾ വർഷവുമായി ആരാധകർ.
- രാജതന്ത്രങ്ങളുമായി വീണ്ടും കിരീടം ചൂടുവാൻ ചെന്നൈയുടെ രാജാക്കന്മാർ
- മെസ്സി പോയത് സ്പാനിഷ് ലീഗിന് ഗുണമാണെന്ന് ലാലിഗ മേധാവി
നമ്മുടെ കണ്ടങ്ങളിലും വയലുകളിലും ഒക്കെ നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് പോലും ഫ്രഞ്ച് ലീഗ് മത്സരങ്ങളെക്കാൾ അച്ചടക്കവും മാന്യതയും ഒക്കെ കാണും. ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരം പാതി വച്ച് തടസ്സപ്പെട്ടു ഗാലറിയിൽ തുടങ്ങിയ ആരാധകരുടെ കയ്യാങ്കളി ഗ്രൗണ്ടിലേക്ക് എത്തുകയായിരുന്നു.
ഇത് ഫ്രഞ്ച് ലീഗ് മത്സരങ്ങളിൽ ഒരു അപൂർവ സംഭവം അല്ല. ഈ സീസണിൽ തന്നെ ഇത് രണ്ടാം തവണയാണ് കളിക്കളത്തിൽ തമ്മിലടി നടക്കുന്നത്. അതും ആരാധകൻ ഗ്രൗണ്ടിൽ ഇറങ്ങി അടി കൂടുന്നത്. ഇതുകൊണ്ട് ഒക്കെ തന്നെയാണ് അന്ന് നെയ്മർ പോയപ്പോഴും ഇന്ന് മെസ്സി പോയപ്പോഴും കണ്ടം ലീഗിലേക്ക് പാലായനം ചെയ്തവർ എന്ന് അവരെ മറ്റുള്ളവർ കളിയാക്കുന്നത്. കണ്ടത്തിൽ കർഷകലഹള താരങ്ങളും ആരാധകരും പരസ്പരം ഏറ്റുമുട്ടി, മത്സരം ഉപേക്ഷിച്ചു
ലീഗ് 1ലെ പ്രബല ക്ലബ്ബുകൾ ആയ ലില്ലിയും ലെൻസും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ആയിരുന്നു വമ്പൻ അടി നടന്നത്. ഇരുടീമുകളുടെയും ആരാധകർ തമ്മിൽ ഗാലറിയിൽ തുടങ്ങിയ അടിയാണ് പരിധിവിട്ട് കളിക്കളത്തിലേക്ക് എത്തിയത്. ഈ സീസണിൽ തന്നെ മുൻപ് സമാനമായ സംഭവം മൂലം ഒരു മത്സരം പകുതിക്ക് വച്ച് നിർത്തിയിരുന്നു.
സ്റ്റേഡിയത്തിന് ഉള്ളിലെ സുരക്ഷാ ജീവനക്കാരെ കൊണ്ട് ഇവരെ നിയന്ത്രിക്കുവാൻ ഒരുകാരണവശാലും സാധിക്കാതെ വന്നപ്പോൾ പുറത്തുനിന്ന് പോലീസെത്തിയാണ് ആരാധകരെ രണ്ടു വശങ്ങളിലേക്കും മാറ്റിയത്. ഏതായാലും ഫുട്ബോൾ ലോകത്തിനുമുന്നിൽ ഫ്രഞ്ച് ലീഗ് വീണ്ടും വീണ്ടും നാണംകെട്ട കൊണ്ടിരിക്കുകയാണ്.