in

ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി പ്രീമിയർലീഗിലെ കിടിലൻ പോരാട്ടങ്ങൾ

Manchester City Liverpool [b/r football]

ഫുട്ബോൾ പ്രേമികളെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്നും ആരാധകരെ നിരാശപ്പെടുത്തിയില്ല. ഇന്ന് നടന്ന മൂന്ന് കിടിലൻ പോരാട്ടങ്ങളും ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. വാണവരും വീണവരും സമനിലയിൽ കുടുങ്ങിയവരും എല്ലാമുണ്ടായിരുന്നു ഇന്നത്തെ രാത്രി ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ.

ഗോളുകൾ അടിച്ചു മുന്നേറുന്ന മാഞ്ചെസ്റ്റെർ സിറ്റിയെ എത്തിഹാദ് സ്റ്റേഡിയത്തിൽ പിടിച്ചു കെട്ടി സൗത്താംപ്ടൺ. ആക്രമിച്ഛ് കളിച്ച സിറ്റിയുടെ മുന്നേറ്റങ്ങൾ മികച്ച രീതിയിൽ സൗത്താംപ്ടൺ പ്രതിരോധ നിര തടഞ്ഞപ്പോൾ അർസ്സെനൽ നൊർവിച്‌ RB ലെയ്‌പ്‌സിഗ് ടീമുകൾക്കെതിരെ ഗോളുകൾ കൊണ്ട് അമ്മാനമാടിയ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തിൽ നിരായുധരായി.

Manchester City Liverpool [b/r football]

ഇടതു വിങ്ങിലൂടെ സിറ്റി മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ജാക്ക് ഗ്രീലിഷ് നൽകിയ ക്രോസ്സുകൾ ഗോളുകൾ ആക്കി മാറ്റാൻ ജെസ്യൂസിനും സ്റ്റെർലിങ്ങിനും കഴിയാതെ പോയതും സിറ്റിക്ക് വിനയായി. മറുവശത്തു സിറ്റി പ്രതിരോധത്തെയും സൗത്താംപ്ടൺ പരീക്ഷിച്ചു കൊണ്ടിരുന്നു. സിറ്റി ഗോളി എഡേഴ്സൻ മൊറേസും സൗത്താംപ്ടൺ ഗോളി മക്കാർത്തിയും ഇരു ഗോൾ വലകൾക്ക് മുന്നിലും മികച്ച പ്രകടനം. പുറത്തെടുത്തതും മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുന്നതിൽ നിർണായകമായി.

അതേ സമയം മറ്റൊരിടത്ത് ഗണ്ണേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്തി. മുപ്പതാം മിനുട്ടിൽ മാർട്ടിൻ ഒഡേഗാർഡ് നേടിയ ഗോളിലൂടെ ബേൺലിയെ തകർത്തു അർസ്സെനൽ. കഴിഞ്ഞ മത്സരത്തിൽ നോർവിച്ചിനെ മുട്ട് കുതിച്ച അർസ്സെനലിന്റെ തുടർച്ചയായ രണ്ടാം ജയമായിരുന്നു ഇന്നത്തേത്. ഇരുപതാം സ്ഥാനത്തു നിന്ന് പോയിന്റ് ടേബിളിൽ 12ആം സ്ഥാനത്തേക്ക് മുന്നേറാനും ഈ വിജയം അർസ്സെനലിനെ സഹായിച്ചു.

എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അനായാസ വിജയവുമായി ചെമ്പടയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ സ്വന്തം മൈതാനമായ ആൻഫീൽഡിൽ തകർത്തുവിട്ടത്. സൂപ്പർ താരങ്ങളായ മാനെ,സലാ,കെയ്റ്റിയ എന്നിവരാണ് ലിവർപൂളിന് വേണ്ടി എതിർ ഗോൾവല ചലിപ്പിച്ചത്.

രാജതന്ത്രങ്ങളുമായി വീണ്ടും കിരീടം ചൂടുവാൻ ചെന്നൈയുടെ രാജാക്കന്മാർ

കണ്ടത്തിൽ വീണ്ടും കർഷക ലഹള, സുരക്ഷാ ജീവനക്കാർക്ക് കഴിയാതെ വന്നപ്പോൾ ഒടുവിൽ പോലീസ് വേണ്ടിവന്നു