in

ചെകുത്താന്മാർ സ്വപ്നത്തിൽ താലോലിച്ച വണ്ടർ ടീമിന് ഇതാണ് പറ്റിയ അവസരം

ManUtd- ream 11 [sportskreeda]

പോയ കാലത്ത് എങ്ങോ തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ഭൂതകാല പ്രൗഢി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഒരുകാലത്ത് ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ പേടിസ്വപ്നമായിരുന്നു ഓൾഡ് റോഡിലെ ചുവന്ന ചെകുത്താന്മാർ. പിന്നിൽ നിന്നും തിരിച്ചു കയറി വന്ന് എതിരാളികളുടെ ചോരകുടിച്ച് അട്ടഹസിക്കുന്ന, അലക്സ് ഫെർഗൂസൺ എന്ന ദ്രോണാചാര്യർ അടവച്ചു വിരിയിച്ച ചുവന്ന ചെകുത്താന്മാരെ ഭയക്കാത്ത ഒരു ഫുട്ബോൾ ക്ലബ് പോലും അന്ന് ഇല്ലായിരുന്നു.

എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയുടെ നാളുകളാണ്. എടുത്തുപറയത്തക്ക വിധത്തിലുള്ള ഒരു വലിയ നേട്ടത്തിലേക്ക് എത്തുവാൻ അടുത്തകാലത്തൊന്നും ചെകുത്താന്മാർക്ക് കഴിഞ്ഞിട്ടില്ല.

ഓരോ സീസൺ വന്നു പോകുമ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. ഈ സീസണിലും അതിന് യാതൊരു മാറ്റവുമില്ല. നിലവിലെ സാഹചര്യത്തിൽ മാനേജ്മെന്റ്
തയ്യാർ എടുക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്ന തരത്തിൽ ഒരു സ്വപ്ന അണിനിരത്തും അവർക്ക് കഴിയും

മാനേജ്മെന്റ് ഒന്ന് ഇപ്പോൾ ആഞ്ഞു പിടിച്ചാൽ ആരാധകർ സ്വപ്നത്തിൽ വിഭാവനം ചെയ്ത അവരുടെ ഡ്രീം ഇലവൻ കളിക്കളത്തിൽ നടപ്പിലാക്കുവാൻ കഴിയും. ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഡ്രീം ഇലവൻ

ക്രിസ്ത്യാനോ റൊണാൾഡോ, റാഷ്ഫോർഡ്, ജാഡൻ സാഞ്ചോ, പോൾ പോഗ്ബ, ബ്രൂണോ ഫെർണാണ്ടസ്, ലൂക്ക് ഷാ, മിഗ്വയർ, സെർജിയോ റാമോസ്, വാൻ ബിസ്‌ക്ക, ഹെൻഡേഴ്സൺ എന്നിവരെ ഒരുമിച്ച് അണി നിരത്തുവാൻ ഒരു അനുകൂലമായ സാഹചര്യമാണ് ഇത്.

T20യിൽ വിൻഡീസ് തുനിഞ്ഞിറങ്ങിയാൽ മുട്ടി നിൽക്കാൻ എത്താൻ വമ്പനും മുട്ടിടിക്കും

ഇറ്റലിയുടെ കുതിപ്പിന് പിന്നിൽ താരങ്ങളുടെ ചില അന്ധവിശ്വാസങ്ങളും ആചാരങ്ങളും