ആരെയും അമ്പരപ്പിക്കുന്ന കുതിപ്പാണ് ഇറ്റാലിയൻ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ മത്സരങ്ങളിലായി തോൽവിയറിയാതെ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ് മാൻചീനിയുടെ കുട്ടികൾ. തുടർച്ചയായി 31 മത്സരങ്ങളാണ് അവർ തോൽവിയറിയാതെ പൂർത്തിയാക്കിയത് അതിൽ 26ലും അവർക്ക് വിജയിക്കാനായി അഞ്ച് എണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തു.
1930 ന് ശേഷം ഇത്തരത്തിൽ ഒരു പ്രകടനം ഉണ്ടായിട്ടില്ല. എന്തായിരിക്കും ഇറ്റലിയുടെ ഈ അപരാജിതമായ കുതിപ്പിന് പിന്നിലുള്ള രഹസ്യം എന്ന് ആലോചിക്കാത്തവർ ഫുട്ബോൾ ലോകത്ത് ആരും തന്നെ ഇല്ല. അസൂറികളുടെ ഈ കുതിപ്പിന് പിന്നിലെ രഹസ്യങ്ങൾ അറിഞ്ഞാൽ ആരും അമ്പരന്നു മൂക്കത്ത് വിരൽ വെച്ച് പോകും.
അത്തരത്തിൽ അന്ധവിശ്വാസങ്ങൾ കലർന്ന കൗതുകകരമായ ചില വിജയ മന്ത്രങ്ങളാണ് ഇറ്റലി പിന്തുടർന്നു കൊണ്ടിരിക്കുന്നത്. തന്റെ സ്‌കോഡിൽ ഉള്ള മുഴുവൻ താരങ്ങളെയും കളിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മാൻചീനി. അസൂറികളുടെ വിജയം വിജയമിശ്രണത്തിനു പിന്നിലുള്ള അമ്പരപ്പിക്കുന്ന കൗതുകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭാഗ്യ ചുംബനങ്ങൾ
ഫ്രാൻസിനെ പഴയ സെന്റർ ബാക്ക് ആയിരുന്ന ലോറന്റ് ബ്ലാങ്ക്. ആയിരുന്നു ഭാഗ്യ ചുംബനങ്ങളെ ഫുട്ബോളിൽ പ്രസിദ്ധമാക്കിയത്. അന്നത്തെ അവരുടെ ഗോൾകീപ്പർ ആയിരുന്ന ഫാബിയൻ ബാർത്തസിന്റെ മൊട്ടത്തലയിൽ ചുംബിച്ചശേഷം ആയിരുന്നു ഓരോ മത്സരങ്ങൾക്കും ബ്ലാങ്ക് ഇറങ്ങുന്നത്.
ഇത്തവണ ഇറ്റാലിയൻ ടീമും ഇത്തരത്തിൽ ഒരു ഭാഗ്യം ചുംബനം നൽകിയശേഷമാണ് എല്ലാ മത്സരങ്ങൾക്കും ഇറങ്ങുന്നത്.
പ്രത്യേകിച്ചും ബനൂച്ചി. മാൻചീനിയുടെ സഹ പരിശീലകനായ
ആർട്ടിലിയോ ലംബാർഡോയുടെ മൊട്ടയടിച്ച കഷണ്ടിത്തലയിൽ. ചുംബിച്ചശേഷം ആണ് ഇറ്റാലിയൻ താരങ്ങൾ കളിക്കാനിറങ്ങുന്നത്.
ഓസ്കാർ വിന്നിങ് ഭാഗ്യചിഹ്നം
യൂറോ കപ്പ് ടൂർണ്ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം സ്കിൽസി ആണെങ്കിലും ഇറ്റാലിയൻ ടീമിന് സ്വന്തമായി അവരുടേതായ ഒരു ഭാഗ്യചിഹ്നം ഉണ്ട്. ഓസ്കാർ ജേതാവായ കാർലോ റമ്പാൾഡി രൂപകൽപ്പന ചെയ്തത് ഷീപ്പ് ഡോഗ് ഫെസ്ഡ് പപ്പി രൂപമാണ് ഇറ്റലിയുടെ സ്വന്തം ഭാഗ്യചിഹ്നം.
ഓസ്കാർ വിന്നിങ് മ്യൂസിക്
മൂന്നു തവണ ഓസ്കാർ പുരസ്കാര ജേതാവായ സംഗീതജ്ഞനായ ജോർജിയോ മൊറോറോഡർ എഴുതിയ അൺ എസ്റ്റേറ്റ് ഇറ്റാലിനാ’ എന്നതാണ് ഇറ്റലിയുടെ ഇത്തവണത്തെ ഭാഗ്യ ഗീതം താരങ്ങളും ആരാധകരും ഇപ്പോൾ ഒരുമിച്ച് പാടുന്ന വളരെ പഴയ ഈ ഗാനം
ഇറ്റലിയുടെ വിജയം നിർണയിക്കുന്ന ഘടകങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.
പീസ പാർട്ടി
ഭാഗ്യ ചിഹ്നത്തിനും ഭാഗ്യ ഗാനത്തിനും പുറമേ ഓരോ വിജയങ്ങളും പിസ പാർട്ടി നടത്തി ആഘോഷിക്കുവാനും ഇറ്റാലിയൻ ടീം മറക്കുന്നില്ല. വെയിൽസ് എതിരായ മത്സരത്തിന് പിന്നാലെയും അവർ പിസ പാർട്ടി നടത്തി. സീറോ ഒലിവിയ എന്ന
പിസാ വിദഗ്ധനാണ് ഇറ്റലിയുടെ പീസ പാർട്ടിയുടെ പിസ നിർമ്മാണത്തിലെ ചുമതല.
ഭാഗ്യ ചുംബനങ്ങൾ മുതൽ പീസാ പാർട്ടി വരെ ആരെയും അമ്പരപ്പിക്കുന്ന കൗതുകങ്ങൾ തന്നെയാണ് ഇറ്റലിയുടെ വിജയക്കുതിപ്പിന് പിന്നിലെ രഹസ്യം