in

ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകർ ഇപ്പോൾ എവിടെയാണ്

kerala Blasters Masters

ട്രോഫികളുടെ എണ്ണം കൊണ്ട് ദാരിദ്രരാണെങ്കിലും പരിശീലകരുടെ എണ്ണം കൊണ്ട് സമ്പന്നരാണ് കേരള ബ്ലാസ്റ്റേഴ്സ്. 7 സീസണുകളിലായി 12 പരിശീലകരെയാണ് കേരള ബ്ലാസ്റ്റേഴ്സ് മാറിമാറി പരീക്ഷിച്ചത്. ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച മുൻ പരിശീലകർ ഇപ്പോൾ എവിടെയാണെന്ന് ഒന്ന് പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ്. ആദ്യ സീസണിൽ നായകന്റെയും പരിശീലകന്റെയും റോൾ ഒറ്റയ്ക്ക് ചെയ്ത ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിച്ചിരുന്നു. പിന്നീട് ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിലേക്ക് അദ്ദേഹം കടന്നു വന്നിരുന്നു, എന്നാൽ രണ്ടാം വരവിൽ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ തിളങ്ങാനായില്ല. നിലവിൽ വിവിധ സ്പോർട്സ് നെറ്റ്‌വർക്കുകളുടെ ഭാഗമായി ഫുട്ബോൾ വിശകലന ചുമതല വഹിക്കുകയാണ് അദ്ദേഹമിപ്പോൾ.

പീറ്റർ ടൈലർ ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ പരിശീലകൻ. അദ്ദേഹത്തിനും ബ്ലാസ്റ്റേഴ്സിൽ അധികകാലം തുടരാനായില്ല. പിന്നീട് ന്യൂസിലാൻഡ് നാഷണൽ ടീമിന്റെ സഹ പരിശീലകനായിരുന്ന അദ്ദേഹം ഇപ്പോൾ ഡാഗൻഹാം ആൻഡ് റെഡ് ബ്രിഡ്ജ് ടീമിന്റെ പരിശീലകനാണ് ഇംഗ്ലീഷ് ഫുട്ബോളിലെ അഞ്ചാം ഡിവിഷൻ ക്ലബ്ബാണ് അത്.

ട്രെവർ മോർഗൻ, ബ്ലാസ്റ്റേഴ്സിന്റെ നാലാം പരിശീലകനായിരുന്ന ട്രെവർ മോർഗൻ ഏറ്റവുമൊടുവിൽ ഫിലിപ്പീൻസ് ക്ലബ്ബായ യുണൈറ്റഡ് എഫ്സിയുടെ പരിശീലകനാണ് ഇപ്പോൾ. ട്രെവർ മോർഗന് പകരം വന്ന ഇടക്കാല പരിശീലകനായിരുന്ന ടെറി ഫീലാൻ ഇപ്പോൾ ഐ ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ സൗത്ത് യൂണൈറ്റഡ് എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടർ ആണ്.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരിശീലകനായ സ്റ്റീവ് കോപ്പൽ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച പരിശീലകനായ റെനേ മ്യൂളൻസ്റ്റീൻ ഇപ്പോൾ ഓസ്ട്രേലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ സഹ പരിശീലകൻ ആണ് .

ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഇടക്കാല പരിശീലകനായിരുന്നു പ്രൊഫസർ എന്ന വിളിപ്പേരുള്ള നെലോ വിൻഗാഡ ഇപ്പോൾ ഈജിപ്തിന്റെ ദേശീയ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആണ്.

ഡേവിഡ് ജെയിംസിനും സ്റ്റീവ് കോപ്പലിനും ശേഷം ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ പിടിച്ചുപറ്റിയ പരിശീലകരിൽ ഒരാളായിരുന്നു ഈൽക്കോ ഷറ്റോറി. വിവിധ സ്പോർട്സ് നെറ്റ്‌വർക്കുകളുടെ ഫുട്ബോൾ വിശകലന വിദഗ്ധന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹമിപ്പോൾ.

ഏറ്റവുമൊടുവിൽ ബ്ലാസ്റ്റേഴ്സ് നോട് വിട പറഞ്ഞ് പരിശീലകനാണ് കിബു വിക്കൂന. ഫോർറ്റുണ ലീഗ്ഗാ ക്ലബ്ബ് ആയ എൽ കെ എസ് ലോഡ്സിന്റെ മാനേജർ ആയി 6 ദിവസം മുമ്പ് ചുമതലയേറ്റു. ഇവരിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിശീലകൻ ആരാണെന്ന് ടെലഗ്രാം ചാനലിലെ കമെന്റ് സെക്ഷനിൽ കമെന്റ് ചെയ്യൂ….

ഇറ്റലിയുടെ കുതിപ്പിന് പിന്നിൽ താരങ്ങളുടെ ചില അന്ധവിശ്വാസങ്ങളും ആചാരങ്ങളും

അട്ടിമറികൾ അവസാനിക്കാത്ത യൂറോ ഓറഞ്ചു പടയെ കെട്ടുകെട്ടിച്ചു പാട്രിക് ഷിക്കും കൂട്ടരും