പീറ്റർ ചെക്കിന് ശേഷം ചെക്ക് റിപ്പബ്ലിക്കിന് കിട്ടിയ മറ്റൊരു രക്ഷകനാണ് പാട്രിക് ഷിക്ക്. ആ രക്ഷകന്റെ തോളിലേറി അത്ഭുതങ്ങളിലേക്ക് കുതിക്കുകയാണ് ചെക്ക് റിപ്പബ്ലിക്, ഇന്ന് അവർക്ക് മുന്നിൽ ഹോളണ്ട് ഇടറി വീണു.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്നും ഒരു മാറ്റവും വരുത്താതെ ആയിയുന്നു ഓറഞ്ച് പട ഇറങ്ങിയത്. എന്നാൽ ചെക്ക് റിപ്പബ്ലിക്ക് ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയിരുന്നു. വിവേചനരഹിതമായ ഒരു തലമുറയെ പ്രചോദിപ്പിക്കാൻ വേണ്ടി റെയിൻബോ ഫ്ലാഗ് വീശിയാണ് ഇന്നത്തെ മത്സരത്തിനും തുടക്കം കുറിച്ചത്.
ചെക്ക് റിപ്പബ്ലിക്കിന്റെ ടച്ചോട് കൂടിയാണ് മത്സരം ആരംഭിച്ചത് നെതർലാൻഡ് കാരം മെംഫിസ് ഡീപേ തുടക്കംമുതൽ ആക്രമിക്കുവാൻ ആണ് ശ്രമിച്ചത്. തുടക്കത്തിൽ തന്നെ പലപ്പോഴും ചെക്ക് ചെക്ക് റിപ്പബ്ലിക് ഗോൾമുഖത്ത് നെതർലാൻഡ് ആക്രമണം വിതച്ചു.
എന്നാൽ ചെക്ക് റിപ്പബ്ലിക് പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു
ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു ഷോട്ട് നെതർലാൻഡ് ക്രോസ് ബാറിനു മുകളിലൂടെ പോയപ്പോൾ അപകടം മണത്ത നെതർലാൻഡ് വീണ്ടും ആക്രമണം കടിപ്പിച്ചു.
ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഒന്ന് മെംഫീസ് ഡീലെ പാട്രിക് വാൻ ആൻഹോട്ടിലേക്ക് പന്ത് എത്തിച്ചു എങ്കിലും അദ്ദേഹത്തിന് അത് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ കളി മാറി.
55 മിനിറ്റ് പിന്നിട്ടപ്പോൾ നെതർലാൻഡിന് തിരിച്ചടിയായി, അവരുടെ സൂപ്പർതാരം മതിയാസ് ഡിലിറ്റ് ഒരു ഹാൻഡ് ബോളിന്റെ പേരിൽ ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോയി.
അതോടെ നെതർലാൻഡ് പരിശീലകന് സബ്സ്റ്റിറ്റൂഷനുകൾ തുടങ്ങേണ്ടി വന്നു
അതോടുകൂടി ചെക്ക് റിപ്പബ്ലിക്കിന് അൽപം ആശ്വാസം ലഭിച്ചുതുടങ്ങി 10 പേരായി ചുരുങ്ങിയ നെതർലാൻഡിനെ അവർ പതിയെ ആക്രമിക്കാൻ തുടങ്ങി.
ഡിലീറ്റ് പോയതോടുകൂടി ആടിയുലഞ്ഞ്ൽ നെതർലാൻഡ് പ്രതിരോധത്തിനെ തച്ചുതകർത്തു കൊണ്ട് ഒരു ഹെഡ്ഡറിൽ കൂടി ഹോലസ് ആദ്യ ഗോൾ ഹോളണ്ടിന്റെ വലയിൽ എത്തിച്ചു.
പിന്നീട് നെതർലാൻഡ് മറക്കാനാഗ്രഹിക്കുന്ന രംഗങ്ങളായിരുന്നു ബുഡാപെസ്റ്റ് സ്റ്റേഡിയത്തിൽ നടന്നത് ചെക്ക് റിപ്പബ്ലിക്കിന് അഭിനവ രക്ഷകനായി അവതരിച്ച പാട്രിക് ഷിക്ക് ഒരു ഗോൾ കൂടി നേടി എൺപതാം മിനിറ്റിൽ അവർ ഗോൾ ലീഡ് രണ്ട് ആക്കി ഉയർത്തി, ഹോളണ്ടിന്റെ ശവക്കുഴി തോണ്ടി.