4-3-3 ഫോർമേഷനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡീഗോ ജോട്ട, ബെർണാഡോ സിൽവ എന്നിവരെ മുന്നേറ്റനിരയിലും പെപ്പെയും റൂബൻ ഡയസ് എന്നിവരെ പ്രതിരോധ നിരയിലും അണിനിരത്തിയാണ് സാന്റോസ് പറങ്കി പടയുടെ തന്ത്രങ്ങൾ മെനഞ്ഞത്.
ബ്രൂണോ ഫെർണാഡ്‌സിനെയും ജാവോ ഫെലിക്സിനെയും ആദ്യ ഇലവനിൽ പരിഗണിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇരുവരെയും കളത്തിലിറക്കി ആക്രമണത്തിന് വേഗത കൂട്ടാനും സാന്റോസ് മറന്നില്ല.
ബെൽജിയത്തിന്റെ കരുത്തു മുഴുവൻ സ്റ്റാർട്ടിങ് ഇലവനിൽ പ്രകടമായിരുന്നു. ലുകാകുവും, കെവിൻ ഡി ബ്രൂയിനും, തോർഗൻ ഹസാർഡും, ഈഡൻ ഹസാർഡും പോർച്ചുഗൽ പ്രതിരോധ നിരക്ക് സമ്മർദ്ദം കൊടുത്തു കൊണ്ടിരുന്നു.
പോർച്ചുഗൽ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ ജോട്ടയിലൂടെയും റൊണാൾഡോയുടെയും നടത്തിയെങ്കിലും വെർട്ടോഗനും വെർമലിനവും ആൽഡർവെൽഡും അടങ്ങിയ ബെൽജിയൻ പ്രതിരോധ നിരയെയും തിബോട്ട് കോട്ടുവാ എന്ന ഗോളിയുടെയും കരുത്തിനെ മറികടക്കാൻ ആയില്ല.
സമനിലയിലേക്കു നീങ്ങിക്കൊണ്ടിരുന്ന ആദ്യ പകുതിയുടെ 42ആo മിനുട്ടിൽ തോർഗൻ ഹസാഡ് പോസ്റ്റിന്റെ ഇടതു ഭാഗത്തു നിന്നും വലതു മൂലയിലേക്ക് തൊടുത്ത ബുള്ളറ്റ് ഷോട്ടിന് റൂയി പാട്രിഷിയക്കു മറുപടി ഇല്ലായിരുന്നു.
ആദ്യ പകുതിയിൽ തന്നെ ലീഡ് വഴങ്ങിയെങ്കിലും തോറ്റു കൊടുക്കാൻ പറങ്കി പടയുടെ പോരാളികൾ ഒരുക്കമല്ലായിരുന്നു. ആക്രമണത്തിന് മൂർച്ച കൂട്ടി നിരന്തരം ബെൽജിയം ഗോൾ വല ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന പോർച്ചുഗീസ് മുന്നേറ്റങ്ങളെ ഫലപ്രദമായി തടുത്ത ബെൽജിയൻ പ്രതിരോധ നിരയാണ് ഗോൾ വഴങ്ങാതെ സംരക്ഷിച്ചു നിർത്തിയത്.
കഴിഞ്ഞ യൂറോ കപ്പു ചാംപ്യൻമാർക്കിനി മടങ്ങാം നെതെര്ലാന്ഡിനും വെയ്ൽസിനും ഓസ്ട്രിയക്കും പിന്നാലെ.