in

ആ താരത്തെ തിരിച്ച് വിളിക്കണം; അവൻ കോഹ്ലിക്ക് പകരക്കാരനാവും; ആർസിബിക്ക് നിർദേശവുമായി സ്റ്റൈൻ

DC vs RCB, Kohli Pant [IPL]

TMB ഈ സീസണോട് കൂടി ആർസിബിയുടെ നായക സ്ഥാനം ഒഴിയുകയാണ് വിരാട് കോഹ്ലി. കോഹ്ലി നായക സ്ഥാനം ഉപേക്ഷിച്ചാൽ അടുത്ത സീസൺ മുതൽ ആരായിരിക്കും ആർസിബിയെ നയിക്കുക എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നിരിക്കുകയാണ്. എന്നാൽ ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് സ്റ്റാർ പേസർ ഡെയ്‌ൽ സ്റ്റൈൻ.

മുൻ ബാംഗ്ലൂർ താരവും നിലവിലെ പഞ്ചാബ് കിങ്‌സ് നായകനുമായ കെഎൽ രാഹുലിനെയാണ് സ്റ്റൈൻ ആർസിബിയുടെ നായക സ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്. രാഹുലിനെ ആർസിബിയിലേക്ക് മടക്കി കൊണ്ട് വരാൻ ആർസിബി ശ്രമിക്കണമെന്നും അവന് മാത്രമേ കോഹ്ലിക്ക് ശേഷം ബാംഗ്ലൂരിനെ നയിക്കാൻ പറ്റുകയുള്ളു എന്നുമാണ് സ്റ്റൈന്റെ നിർദേശം.

എന്നാൽ അടുത്ത സീസണിൽ മെഗാ ലേലം നടക്കാനിരിക്കെ രാഹുലിനെ പഞ്ചാബ് റിലീസ് ചെയ്യുമോ എന്ന കാര്യം സംശയമാണ്. 2013 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്‌ക്വാഡിലൂടെയായിരുന്നു രാഹുലിന്റെ ഐപിഎൽ അരങ്ങേറ്റം. 2014 മുതൽ 2015 വരെ സൺറൈസസ് ഹൈദരാബാദിലെത്തിയ താരം 2016 ൽ തിരികെ വീണ്ടും ആർസിബിയിലെത്തി.

ആർസിബിയിൽ മികച്ച പ്രകടനമൊന്നും കാഴ്ച വെക്കാത്തതോടെ ആർസിബി താരത്തെ 2018 സീസണിലെ താര ലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യുകയിരുന്നു. ഇത്തരത്തിൽ ബാംഗ്ലൂർ റിലീസ് ചെയ്ത താരത്തെയാണ് വീണ്ടും ടീമിലെത്തിച്ച് കോഹ്ലിക്ക് പകരം നായകനാക്കാൻ ഡെയ്ൽ സ്റ്റൈൻ ആവശ്യപ്പെടുന്നത്.

പൊട്ടിത്തെറിക്കാൻ കാത്തുനിൽക്കുന്ന വെടിമരുന്ന് ആണ് അവൻ

പീരങ്കികൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു വീണ്ടും എതിരാളികളുടെ കോട്ടകൊത്തളങ്ങൾ വെടിവെച്ചു വീഴ്ത്തുവാൻ..